ഖലിസ്ഥാന്‍ വിഘടനവാദി നിജ്ജറുടെ കൊലപാത ദൃശ്യങ്ങള്‍ പുറത്ത്; വീഡിയോ

ഖലിസ്ഥാന്‍ വിഘടനവാദിയും ഇന്ത്യ പിടിക്കിട്ടാപുള്ളിയുമായി പ്രഖ്യാപിച്ചിരുന്ന ഹര്‍ദീപ് സിംഗ് നിജ്ജറുടെ കൊലപാതക ദൃശ്യങ്ങള്‍ പുറത്തുവിട്ട് കനേഡിയന്‍ മാധ്യമമായ സിബിസി ന്യൂസ്. ഒരു പാര്‍ക്കിംഗ് ഏരിയയില്‍ നിന്നും ട്രക്കില്‍ കയറി പുറത്തേക്ക് പോകുകാണ് നിജ്ജാര്‍. ഈ ചാരനിറത്തിലുള്ള ട്രക്ക് റോഡിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഒരു വെള്ള കാര്‍ കുറുകെ നിര്‍ത്തി രണ്ടുപേര്‍ അതില്‍ നിന്നും ഇറങ്ങിവന്ന് ട്രക്കിലേക്ക് വെടിയുതിര്‍ക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

ALSO READ: ‘ക്യാപ്റ്റാ ഞാന്‍ എവിടെയാണ് നില്‍ക്കേണ്ടത്…’; വൈറലായി രോഹിതിന്റെയും സര്‍ഫറാസിന്റെയും വീഡിയോ

ഇതുവരെ നിജ്ജാറിന്റെ മരണത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കഴിഞ്ഞ വര്‍ഷം ജൂണ്‍ 18നാണ് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയായ സറീയയിലെ ഗുരുദ്വാരയ്ക്ക് സമീപമാണ് നിജ്ജാര്‍ കൊല്ലപ്പെട്ടത്. നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നാലെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നടത്തിയ പരമാര്‍ശം ഇന്ത്യയുമായുള്ള ബന്ധത്തില്‍ തന്നെ വിള്ളല്‍ വീഴ്ത്തിയിരുന്നു. നിജ്ജാറിന്റെ മരണത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്റുകളാണെന്ന വിശ്വസനീമായ വിവരം കിട്ടിയെന്നായിരുന്നു കാനഡയുടെ പ്രതികണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News