“നവംബര്‍ 19ന് ശേഷം എയർ ഇന്ത്യ സർവീസ് നടത്തില്ല”; ഭീഷണിയുമായി ഖലിസ്ഥാൻ ഭീകരവാദി

വീണ്ടും ഭീഷണി സന്ദേശവുമായി ഖലിസ്ഥാൻ ഭീകരവാദി ഗുർപത്‌വന്ദ് സിംഗ് പന്നൂൻ. നവംബർ 19ന് ശേഷം എയർ ഇന്ത്യ സർവീസ് നടത്തില്ല എന്നാണ് പന്നൂനിന്‍റെ സന്ദേശം. സിഖ് വിഭാഗത്തിൽ നിന്നുള്ളവർ എയർ ഇന്ത്യയിൽ യാത്ര ചെയ്യരുത് എന്നും സന്ദേശത്തില്‍ പന്നൂൻ പറയുന്നുണ്ട്.

ALSO READ: ദില്ലിയില്‍ വായുമലിനീകരണം അതിരൂക്ഷം. വായുഗുണനിലവാര സൂചിക 500ന് മുകളില്‍

ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ പേര് ഖലിസ്ഥാൻ വിഘടന വാദികളുടെ പേര് നൽകി പുനർ നാമകരണം ചെയ്യപ്പെടും എന്നും ഭീഷണി സന്ദേശത്തില്‍ പറഞ്ഞു. ജീവന് ആപത്ത് സംഭവിക്കാം, അത്കൊണ്ട് സിഖ് വിഭാഗത്തിൽ പെട്ടവർ എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യരുതെന്നും ഖലിസ്ഥാന്‍റെ താക്കീത്.

ALSO READ: കൊച്ചി നാവിക ആസ്ഥാനത്ത് അപകടം; ഹെലികോപ്റ്ററിന്‍റെ റോട്ടര്‍ ബ്ലേഡ് തട്ടി ഒരാള്‍ മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News