കാനഡയിലെ ക്ഷേത്രത്തിന് നേരെ ഖലിസ്ഥാൻ വാദികളുടെ ആക്രമണം; അപലപിച്ച് ജസ്റ്റിൻ ട്രൂഡോ

കാനഡയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ഖലിസ്ഥാൻ വാദികളുടെ ആക്രമണം. കാനഡയിലെ ബ്രാംപ്ടണിൽ ഹിന്ദു ക്ഷേത്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ക്ഷേത്ര പരിസരത്ത് അതിക്രമിച്ച് കയറിയായിരുന്നു ഒരു സംഘം സിഖ് വംശജർ ആക്രമണം നടത്തിയത്. ഖാലിസ്ഥാൻ പതാകകളുമായി എത്തിയ സിഖ് വംശജരാണ് ക്ഷേത്രത്തിന് മുന്നിൽ പ്രതിഷേധിച്ചത്.

Also read:കമലയോ അതോ ട്രംപോ..? യുഎസ് പുതിയ സാരഥിക്കായുള്ള വിധിയെഴുത്ത് നാളെ, ഏഴ് സംസ്ഥാനങ്ങൾ നിർണായകം

ആക്രമണത്തിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അപലപിച്ചു. ഒരിക്കലും ക്ഷേത്രത്തിന് നേരെ നടന്ന ആക്രമണം അംഗീകരിക്കാൻ കഴിയാത്തതാണ്. ഓരോ കാനഡക്കാരനും അവരുടെ വിശ്വാസം സ്വതന്ത്രമായും സുരക്ഷിതമായും ആചരിക്കാൻ അവകാശമുണ്ടെന്നും ജസ്റ്റിൻ ട്രൂഡോ പറഞ്ഞു.സംഭവത്തിൽ പൊലീസ് അതിവേഗം ഉണർന്നു പ്രവർത്തിച്ചെന്നും ട്രൂഡോ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News