‘അടുത്ത മാസം എയർ ഇന്ത്യയിൽ യാത്ര ചെയ്യരുത്’; ഭീഷണിയുമായി പന്നൂൻ

pannun

നവംബർ 1 മുതൽ 19 വരെ  എയർ ഇന്ത്യ വിമാനങ്ങളിൽ യാത്ര ചെയ്യരുത്  എന്ന് മുന്നറിയിപ്പ് നൽകി ഖലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ. “സിഖ് കൂട്ടക്കൊലയുടെ 40-ാം വാർഷികത്തോടനുബന്ധിച്ച് ഈ തീയതികളിൽ എയർ ഇന്ത്യ വിമാനത്തിന് നേരെ ആക്രമണം ഉണ്ടായേക്കാമെന്ന് പന്നൂൻ പറയുന്നത് .

ഇന്ത്യയിലെ നിരവധി വിമാനക്കമ്പനികൾക്ക് സ്‌ഫോടന സാധ്യത ഉണ്ടാകാമെന്ന ഭീഷണി കോളുകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് പന്നൂൻ്റെ പുതിയ ഭീഷണി. ഹർദീപ് സിംഗ് നിജ്ജാറിൻ്റെ കൊലപാതകം ഉൾപ്പെടെ രാജ്യത്തെ ഖലിസ്ഥാൻ വാദികളെ ഇന്ത്യ ലക്ഷ്യമിടുന്നുവെന്ന കാനഡയുടെ ആരോപണം കൂടി നിലനിൽക്കുന്നതിനിടെയാണ് പന്നൂന്റെ ഈ മുന്നറിയിപ്പ്

ഡിസംബർ 13നോ അതിനുമുമ്പോ പാർലമെൻ്റ് ആക്രമിക്കുമെന്ന് കഴിഞ്ഞ വർഷം ഡിസംബറിൽ പന്നൂൻ ഭീഷണി മുഴക്കിയിരുന്നു. 2001 ൽ പാർലമെൻ്റിനു നേരെയുണ്ടായ ഭീകരാക്രമണത്തിൻ്റെ വാർഷികമാണ് ഡിസംബർ 13ന്.

ALSO READ: ഉത്തർ പ്രദേശിൽ ബിജെപി എംഎൽഎയുടെ ബന്ധുക്കൾ ആശുപത്രി ജീവനക്കാരെ ഐസിയുവിൽ കയറി ആക്രമിച്ചു

ഈ വർഷത്തെ റിപ്പബ്ലിക് ദിനത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെയും സംസ്ഥാന പോലീസ് ഡയറക്ടർ ജനറൽ ഗൗരവ് യാദവിനെയും വധിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. പന്നൂൻ, 2019 മുതൽ ദേശീയ അന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിലാണ്. പ്രത്യേക പരമാധികാര സിഖ് രാഷ്ട്രത്തിനായി വാദിക്കുന്ന ഗ്രൂപ്പായ എസ്എഫ്‌ജെയെ നയിക്കുന്നതിനെ തുടർന്ന് രാജ്യദ്രോഹവും വിഘടനവാദവും ആരോപിച്ച് പന്നൂനെ 2020 ജൂലൈ മുതൽ ആഭ്യന്തര മന്ത്രാലയം തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News