കിടപ്പാടം തിരിച്ചുതരൂ മോദി… കണ്ണീരുണങ്ങാതെ രണ്ടു വര്‍ഷം, വോട്ടു ചോദിക്കാന്‍ എത്തുന്നവരറിയണം ദുരിതം!

രണ്ടുവര്‍ഷം മുമ്പാണ് മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ അവരുടെ കിടപ്പാടങ്ങള്‍ ബുള്‍ഡോസറുകള്‍ കൊണ്ട് ഇടിച്ച് നിരത്തിയത്. 2022ലെ രാമനവമിക്ക് നടന്ന വര്‍ഗീയ ലഹളയുമായി ബന്ധപ്പെട്ടാണ് അന്ന് മധ്യപ്രദേശ് ഭരിച്ച ശിവരാജ് സിംഗ് ചൗഹാന്റെ നിര്‍ദേശപ്രകാരം സംസ്ഥാനത്തെ ഖാര്‍ഗോണിലെ മുസ്ലീം വിശ്വാസികളുടെ വീടും വ്യാപാരസ്ഥാപനങ്ങളുമെല്ലാം ഇടിച്ചു നിരത്തപ്പെട്ടത്. അതിന് ഇരയായവരില്‍ ഒരാളാണ് ഹസീന ഫക്‌റൂ. വിധവയായ ഹസീന, പിഎം ആവാസ് യോജനയുടെ കീഴില്‍ ലഭിച്ച വീട്ടിലാണ് താമസിച്ചിരുന്നത്. എന്നാല്‍ ‘ബുള്‍ഡോസര്‍ നീതി’ നടപ്പാക്കലില്‍ കയറിക്കിടക്കാനുണ്ടായിരുന്ന സ്ഥലം ഇല്ലാതെയായി.

ALSO READ: മൂവാറ്റുപുഴയിൽ എട്ടുപേരെ ആക്രമിച്ച നായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

വോട്ടു ചോദിക്കാന്‍ മോദി എത്തിയപ്പോള്‍ തനിക്ക് വീട് തിരികെ തരണമെന്ന് ആവശ്യപ്പെടണമെന്ന് തീരുമാനിച്ചിരുന്ന ഹസീനയെ പക്ഷേ മക്കള്‍ വിലക്കി. ഇപ്പോള്‍ അടച്ചുറപ്പില്ലാത്തൊരു വീട്ടിലാണ് മൂന്നു ആണ്‍മക്കള്‍ക്കും ഒരു മകള്‍ക്കുമൊപ്പം അവര്‍ ജീവിക്കുന്നത്. വെള്ളമില്ല, വൈദ്യുതിയില്ല…

2022 ഏപ്രില്‍ പത്തിന് രാമനവമി ഘോഷയാത്രക്കിടയിലാണ് വര്‍ഗീയ ലഹളയുണ്ടാകുന്നത്. ഇതേതുടര്‍ന്ന് 80ഓളം പേര്‍ പിടിയിലായി. പ്രദേശത്തെ അമ്പതോളം മുസ്ലീം വിശ്വാസികളുടെ കടകള്‍, വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ച് നിരത്താന്‍ നിര്‍ദേശം നല്‍കി. സംഭവത്തില്‍ പ്രതിയായ വ്യക്തി പൊതുസ്ഥലം കയ്യേറി നിര്‍മിച്ചതാണ് ഇതെല്ലാമെന്നായിരുന്നു അധികൃതരുടെ വാദം.

യുപിയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടപ്പാക്കിയ ബുള്‍ഡോസര്‍ മാതൃകയാണ് മധ്യപ്രദേശിലെ ബിജെപി സര്‍ക്കാരും അവലംബിച്ചത്. ആംനെസ്റ്റിയുടെ ഫെബ്രുവരിയില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഇത്തരത്തില്‍ 128 ഇടിച്ചുനിരത്തല്‍ നടത്തിയതില്‍ 617 പേരാണ് ഇരകളായത്. അതില്‍ 56 എണ്ണവും മധ്യപ്രദേശിലാണ്.

ALSO READ: ഓഹരി വിപണിയില്‍ തകര്‍ച്ച; മോദിയുടെ തുടര്‍ ഭരണസാധ്യത മങ്ങിയെന്ന് വിദഗ്ദ്ധര്‍

ഹസീനയുടെ വാക്കുകള്‍ ഇങ്ങനെ: തങ്ങളുടെ പ്രദേശത്ത് ഒരു തരത്തിലുള്ള ലഹളകളും നടന്നിട്ടില്ല. ലഹള നടന്നിടത്തു നിന്നും വളരെ അകലെയാണ് ഞങ്ങളുടെ വീട് നിന്നിരുന്നത്. ഒരു മുന്നറിയിപ്പുമില്ലാതെയാണ് വീടിടിച്ച് നിരത്തിയത്. വീടിടിച്ച് നിരത്തിയശേഷം വൈദ്യുതി മീറ്റര്‍ പോലും എടുക്കാനുള്ള അവകാശമില്ലായിരുന്നു. ഇത് ഹസീനയുടെ മാത്രം അവസ്ഥയല്ല..

ഈ സാഹചര്യത്തിലാണ് മോദി മധ്യപ്രദേശില്‍ വോട്ടു ചോദിക്കാനെത്തിയത്. അവിടെയും വര്‍ഗീയത തുളുമ്പുന്ന വാക്കുകളാണ് അദ്ദേഹം പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News