പ്രഥമ പുരുഷ – വനിത ഖോ ഖോ ലോകകപ്പ് കിരീടം നേടി ഇന്ത്യൻ ടീമുകൾ

Kho Kho World Cup

പ്രഥമ പുരുഷ, വനിതാ ഖോ ഖോ ലോകകപ്പ് കിരീടങ്ങൾ സ്വന്തമാക്കി ചരിത്ര നേട്ടം കുറിച്ച് ഇന്ത്യ. ഇരു ടീമുകളും ഫൈനലിൽ നേപ്പാളിനെ തകർത്താണ് കിരീട നേട്ടം സ്വന്തമാക്കിയത് എന്ന പ്രത്യേകതയും ഉണ്ട്.

ഞായറാഴ്ച നടന്ന ഫൈനലിൽ നേപ്പാളിനെ 54-36 എന്ന സ്‌കോറിന് തോൽപ്പിച്ചാണ് ഇന്ത്യൻ പുരുഷ ടീം ഖോ ഖോ ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. ന്യൂഡൽഹി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ നടന്ന വനിതാ ഫൈനലിൽ‌ 78–40നാണ് ഇന്ത്യ നേപ്പാളിനെ തകർത്തത്.

Also Read: കോട്ട കാത്ത പടയാളിക്ക് ബൈ പറഞ്ഞ് ക്ലബ്ബ്; പ്രീതം കോട്ടൽ കേരള ബ്ലാസ്‌റ്റേഴ്‌സ് വിട്ടു

ഗ്രൂപ്പ് ഘട്ടത്തിൽ ദക്ഷിണ കൊറിയ, ഇറാൻ, മലേഷ്യ എന്നിവരെ തകർത്തണ് ഇന്ത്യൻ വനിതകൾ ക്വാർട്ടർ പ്രവേശനം നേടിയത്. ക്വാർട്ടർ ഫൈനലിൽ ബംഗ്ലാദേശിനെ തോല്പിച്ച ഇന്ത്യ സെമിയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മികച്ച വിജയത്തോടെയാണ് ഫൈനലിൽ പ്രവേശിച്ചത്.

Also Read: ‘പന്തി’നെ പിടിച്ച് അ​ഗാർക്കറും രോഹിത്തും; ​ഗംഭീറിന്റെ ആവശ്യം അം​ഗീകരിച്ചില്ല

ഇന്ത്യൻ പുരുഷ ടീം ടൂർണമെൻ്റിലുടനീളം തങ്ങളുടെ ആധിപത്യം പ്രകടമാക്കിയാണ് ഫൈനൽ പ്രവേശനം സ്വന്തമാക്കിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ബ്രസീൽ, പെറു, ഭൂട്ടാൻ എന്നിവർക്കെതിരെ മികച്ച വിജയം സ്വന്തമാക്കിയ ഇന്ത്യ ക്വാർട്ടർ ഫൈനലിൽ ബംഗ്ലാദേശിനെ മറികടന്നാണ് സെമിയിൽ പ്രവേശിച്ചത്. സെമിയിൽ കരുത്തരായ ദക്ഷിണാഫ്രിക്കൻ ടീമിനെ തറപറ്റിച്ചാണ് ഇന്ത്യ ഫൈനൽ പ്രവേശനം നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News