കേരള ചരിത്രഗവേഷണ കൗൺസിൽ ഡയറക്ടറായി പ്രൊഫ. ദിനേശൻ വടക്കിനിയിലിനെ നിയമിച്ചു

കേരള ചരിത്രഗവേഷണ കൗൺസിൽ ഡയറക്ടറായി പ്രമുഖ ചരിത്രഗവേഷകനും ഗ്രന്ഥകാരനുമായ പ്രൊഫ. ദിനേശൻ വടക്കിനിയിലിനെ നിയമിച്ചു. എം ജി സർവ്വകലാശാലയിൽ സ്കൂൾ ഓഫ് സോഷ്യൽ സയൻസസിൽ അധ്യാപകനാണ് പ്രൊഫ. ദിനേശൻ വടക്കിനിയിൽ. നോർവെയിലെ ബർഗൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പി.എച്ച്.ഡി നേടിയ പ്രൊഫ. ദിനേശൻ, യു.ജി.സിയുടെ റിസർച്ച് അവാർഡും ഐസിഎസ്എസ്ആറിന്റെ റിസർച്ച് ഗ്രാന്റും നേടിയിട്ടുണ്ട്.

ALSO READ: കാനം രാജേന്ദ്രന്റെ വിയോഗം കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് തീരാനഷ്ടമാണ്: ഡി രാജ

ബർഗൻ യൂണിവേഴ്‌സിറ്റിയിലെ സോഷ്യൽ ആന്ത്രപ്പോളജി വിഭാഗത്തിലായിരുന്നു പോസ്റ്റ് ഡോക്ടറൽ ഗവേഷണം. സ്വിറ്റ്സർലാന്റിലെ Centro Incontri Umani യിൽ റസിഡന്റ് ഫെലോ ആയിരുന്നു.

ALSO READ: വിലകൂട്ടി വില്പന, ഫ്ലിപ്കാർട്ടിനെതിരെ കേസ് കൊടുത്ത് യുവതി; ഒടുവിൽ നഷ്ടപരിഹാരം വിധിച്ച് കോടതി

ഇംഗ്ളീഷിലും മലയാളത്തിലും നിരവധി ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അനുഷ്ഠാനം, കാലം, സമൂഹം: തെയ്യത്തെ ആധാരമാക്കി ചില അന്വേഷണങ്ങൾ, ഇസ്ലാമും കേരളവും: സംസ്കാരം, രാഷ്ട്രീയം (അബ്ദുല്ല അഞ്ചില്ലത്തിനോടൊപ്പം), ആരുടെ കേരളം: ചരിത്രവിജ്ഞാനീയ ചിന്തകൾ എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News