ബോളിവുഡിലേക്ക് മൂന്ന് പതിറ്റാണ്ടിന് ശേഷം; തെന്നിന്ത്യന്‍ താരം ഹിന്ദി ചിത്രത്തില്‍, ക്ഷണിച്ച് സംവിധായകന്‍ അനില്‍ ശര്‍മ

ബോക്‌സ് ഓഫീസിലെ വമ്പന്‍ ഹിറ്റായ ഗദര്‍ ഫ്രാഞ്ചൈസി അടക്കമുള്ള ചിത്രങ്ങളുടെ സംവിധായകന്‍ അനില്‍ശര്‍മയുടെ പുതിയ ചിത്രത്തിലൂടെ തെന്നിന്ത്യയുടെ പ്രിയപ്പെട്ട ഒരു താരറാണി വര്‍ഷങ്ങള്‍ക്ക് ശേഷം ബോളിവുഡിന്റെ ഭാഗമാകുകയാണ്.

ALSO READ: ‘നെറ്റ് സീറോ കാർബൺ ആൻഡ് റിസിലിയന്റ് ബിൽഡിംഗ്; ധാരണാപത്രം ഒപ്പിട്ട് തിരുവനന്തപുരം നഗരസഭ

1992ല്‍ പുറത്തിറങ്ങിയ, എന്നാല്‍ 1989ല്‍ ചിത്രീകരണം പൂര്‍ത്തിയായ പ്രേം ദാന്‍ എന്ന ചിത്രത്തിലാണ് ഖുഷ്ബു അവസാനമായി ഹിന്ദിയില്‍ അഭിനയിച്ചത്. അതായത് 35 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ഹിന്ദി സിനിമയുടെ ഭാഗമാകുകയാണ് നടി ഖുഷ്ബു.

ALSO READ: ഹൈദരാബാദില്‍ എല്‍കെജി വിദ്യാര്‍ത്ഥിയുടെ ഫീസ് 4 ലക്ഷം രൂപ! പരാതിയുമായി രക്ഷിതാവ്

1980ല്‍ ബാലതാരമായി ഹിന്ദി ചിത്രത്തിലൂടെ അഭിനയം ആരംഭിച്ച ഖുഷ്ബു, പത്തോളം ചിത്രങ്ങളില്‍ ബാലതാരമായി തന്നെ അഭിനയിച്ചു. തെലുങ്കിലാണ് ഖുഷ്ബു അവസാനമായി അഭിനയിച്ചത്. തമിഴിലും തെലുങ്കിലും മലയാളത്തിലും ഉള്‍പ്പെടെ അഭിനയിച്ച എല്ലാ ചിത്രങ്ങളിലുടെയും എല്ലാ ഭാഷകളിലും ആരാധകരെ നേടിയ താരമാണ് ഖുഷ്ബു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News