“ഞാനും ഒരു ഇരയാണ്…”; അച്ഛനിൽ നിന്നേറ്റ ആക്രമണത്തിൽ തുറന്ന് പറച്ചിലുമായി നടി ഖുശ്‌ബു

മലയാള സിനിമയിലാകെയുള്ള സ്ത്രീകൾ തങ്ങൾക്കേറ്റ ദുരനുഭവങ്ങൾ തുറന്നുപറയുകയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെ പലരും ഭയം വെടിഞ്ഞ് തങ്ങളുടെ അനുഭവങ്ങൾ പൊതു സമൂഹത്തിനു മുന്നിൽ പങ്കുവയ്ക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി പല കുറ്റക്കാരെയും തുറന്നുകാട്ടാനും കഴിയുന്നുണ്ട്. എന്നാൽ മലയാള സിനിമയിൽ മാത്രമല്ല, തെന്നിന്ത്യ നടിയും പൊതുപ്രവർത്തകയുമായ ഖുശ്ബുവും ഇപ്പോൾ തനിക്ക് നേരെയുണ്ടായ ആക്രമത്തെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ്. എക്‌സിലൂടെയാണ് നടി തന്റെ അനുഭവം പങ്കുവച്ചത്.

Also Read: ഭാര്യയുമായി വിവാഹേതര ബന്ധം ; എല്ലാവരും നോക്കി നിൽക്കെ വിമാനത്താവളത്തില്‍ അരുംകൊല, യുവാവിന് ദാരുണാന്ത്യം

അപമാനിക്കപ്പെടുമോ എന്ന ഭയവും ഇരയെ കുറ്റപ്പെടുത്തുന്ന പ്രവണതയും പലപ്പോഴും പലരെയും പരാതിപ്പെടുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നു. ‘8-ാം വയസിലാണ് സ്വന്തം അച്ഛനിൽ നിന്ന് ആക്രമണം ഏറ്റുവാങ്ങേണ്ട സാഹചര്യമുണ്ടാകുന്നത്. 15 വയസ്സുള്ളപ്പോൾ, കുടുംബത്തെ ഉപേക്ഷിച്ചിറങ്ങി. പിന്നീടങ്ങോട്ട് സ്വന്തം കാലിൽ നിൽക്കാനുള്ള ശ്രമങ്ങളായിരുന്നു. ഞാൻ നേരത്തെ സംസാരിക്കേണ്ടതായിരുന്നു. പക്ഷേ എനിക്ക് സംഭവിച്ചത് എൻ്റെ കരിയർ കെട്ടിപ്പടുക്കാനുള്ള ഒരു വിട്ടുവീഴ്ചയായിരുന്നില്ല. ഞാൻ വീണുപോയാൽ എന്നെ കൈപിടിച്ചുയർത്തേണ്ട ആളുടെ അടുത്ത് നിന്നാണ് എനിക്ക് ആക്രമണം നേരിടേണ്ടി വന്നത്.’ – ഖുശ്‌ബു പറയുന്നു.

Also Read: “ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ പല വിഗ്രഹങ്ങളും വീണുടഞ്ഞു” : ടി പത്മനാഭൻ

പലപ്പോഴും സ്ത്രീകൾ നേരിടുന്നത് വലിയ ഒറ്റപ്പെടലുകളാണ്. ഞങ്ങൾക്കൊപ്പമുള്ള പുരുഷന്മാർ ഞങ്ങളെ പിന്താങ്ങുമെന്നും സഹായിക്കുമെന്നും പ്രതീക്ഷിച്ചാണ് ഞങ്ങൾ തൊഴിലിടത്തിലേക്ക് വരുന്നത്. എന്നാൽ അത് സംഭവിക്കാത്ത സാഹചര്യമാണ് പലപ്പോഴും ഉണ്ടാകുന്നതെന്നും ഖുശ്‌ബു പോസ്റ്റിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News