‘അന്ന് രാഹുലിന്റെ ഭാഷയായിരുന്നു, ഇന്ന് ബിജെപിയുടേത്’; ‘മോദി’ ട്വീറ്റ് കുത്തിപൊക്കിയതിൽ വിശദീകരണവുമായി ഖുശ്‌ബു

രാഹുൽ ഗാന്ധിയുടെ അയോഗ്യതയ്ക്ക് പിന്നാലെ മുൻ കോൺഗ്രസ് വക്താവും ഇപ്പോൾ ബിജെപി അംഗവുമായ ഖുശ്ബുവിന്റെ ഒരു ട്വീറ്റ് കുത്തിപ്പൊക്കപ്പെട്ടിരുന്നു. മോദി എന്ന പേരിന് അഴിമതി എന്നും അർത്ഥമുണ്ടെന്നും, നീരവ്, ലളിത്, നമോ = അഴിമതി എന്നുമായിരുന്നു ഖുശ്ബുവിന്റെ പഴയ ട്വീറ്റ്. ആ ട്വീറ്റ് വ്യാപകമായി ഷെയർ ചെയ്യപ്പെടുകയും ഖുശ്ബുവിനെതിരെ കേസ് എടുക്കാമോ എന്ന് ബിജെപിയെ സോഷ്യൽ മീഡിയയിൽ വെല്ലുവിളിക്കുകയുമുണ്ടായിരുന്നു.

എന്നാൽ ആ ട്വീറ്റിന് വിശദീകരണവുമായി ഖുശ്‌ബു തന്നെ രംഗത്തെത്തിയിരിക്കുകയാണ്. അഞ്ച് വർഷം മുൻപത്തെ ട്വീറ്റ് കുത്തിപ്പൊക്കി സ്വയം ന്യായീകരിക്കാൻ കോൺഗ്രസിന് നാണമില്ലേ എന്നതാണ് ഖുശ്ബു ഉന്നയിക്കുന്ന ചോദ്യം. അന്ന് താൻ കോൺഗ്രസ് വക്താവായിരുന്നു, തന്റെ ഭാഷ രാഹുൽ ഗാന്ധിയുടേതുമായിരുന്നു. എന്റെ പാർട്ടിയോട് ചോദ്യങ്ങൾ ചോദിക്കാതെ ധൈര്യമുണ്ടെങ്കിൽ എനിക്കെതിരെ കേസ് ഫയൽ ചെയ്യൂ എന്നും ഖുശ്‌ബു ട്വീറ്റ് ചെയ്യുന്നു.

ഇത് കൂടാതെ താൻ ആ പഴയ ട്വീറ്റ് ഡിലീറ്റ് ചെയ്യില്ല എന്ന് കൂടെ ഖുശ്‌ബു വ്യക്തമാക്കുന്നുണ്ട്. ജോലിയില്ലാത്ത കോൺഗ്രസുകാർ കൂടുതൽ സമയമെടുത്ത് അവ കുത്തിപ്പൊക്കണമെന്നും ഖുശ്‌ബു പറയുന്നു. മുൻ കോൺഗ്രസ് വക്താവായിരുന്നു ഖുശ്‌ബു 2020ലാണ് പാർട്ടി വിട്ട് ബിജെപിയിലേക്ക് കൂടുമാറുന്നത്. നിലവിൽ ദേശീയ വനിതാ കമ്മീഷൻ മെമ്പറും ബിജെപി ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പറുമാണ് ഖുശ്‌ബു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News