12 ദിവസത്തിനുള്ളില്‍ ഔദ്യോഗിക പദവികള്‍ രാജിവെച്ച് 4 എംഎല്‍എമാര്‍, മണിപ്പൂര്‍ ബിജെപിയില്‍ പാളയത്തില്‍ പട?

മണിപ്പൂര്‍ ബിജെപിയില്‍ പാളയത്തില്‍ പട. മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗിനെതിരെ ബിജെപിയിലെ ഒരു വിഭാഗം എംഎല്‍എമാര്‍ രംഗത്ത്. മണിപ്പൂരിലെ കൈയേറ്റം ഒഴിപ്പിക്കല്‍ നടപടികളാണ് അഭിപ്രായ വ്യത്യാസത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഭരണകക്ഷി അംഗമായ ഖൈ്വരക്പം രഘുമണി സിംഗ് മണിപ്പൂര്‍ റിന്യൂവബിള്‍ എനര്‍ജി ഡെവലപ്മെന്റ് ഏജന്‍സി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. ഈ നിലയില്‍ ഔദ്യോഗിക പദവി രാജിവക്കുന്ന നാലാമത്തെ എംഎല്‍എയാണ് രഘുമണി സിംഗ്. നിയമസഭാംഗങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങളും നീരസവും ഇല്ലെന്ന് മുഖ്യമന്ത്രി ബിരേന്‍ സിങ് ഞായറാഴ്ച അവകാശപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് പുതിയ രാജി.

പന്ത്രണ്ട് ദിവസത്തനിടെ നാലാമത്തെ എംഎല്‍.യാണ് ഔദ്യോഗിക പദവി രാജിവക്കുന്നത്. അര്‍ഹമായ ഉത്തരവാദിത്തമോ ഫണ്ടോ അധികാരമോ നല്‍കിയിട്ടില്ലെന്ന് ആരോപിച്ചാണ് രഘുമണി സിംഗിന്റെ രാജി. ഉറിപോക്ക് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള അംഗമാണ് രഘുമണി.

നേരത്തെ ബിജെപി അംഗങ്ങളായ തോക്ചോം രാധേശ്യാം മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് സ്ഥാനവും കരം ശ്യാം മണിപ്പൂര്‍ സ്റ്റേറ്റ് ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും രാജിവെച്ചിരുന്നു. ഇരുവരും ബിരേന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള ഒന്നാം സര്‍ക്കാരില്‍ മന്ത്രിമാരായിരുന്നു. പവോനം ബ്രോജന്‍ സിംഗ് മണിപ്പൂര്‍ ഡെവലപ്മെന്റ് സൊസൈറ്റിയുടെ ചെയര്‍മാന്‍ സ്ഥാനവും രാജിവെച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here