ക്രിസ്മസ് അടിപൊളിയാക്കാൻ വൻ ഓഫറുകൾ നൽകി കൊറിയൻ കമ്പനി കിയ. കിയ സെൽറ്റോസിന് വർഷാവസാനം 55,000 രൂപ വരെ ഓഫറുകളാണ് കമ്പനി നൽകിയിരിക്കുന്നത്. 40000 രൂപ എക്സ്ചേഞ്ച് ബോണസും, 15000 രൂപ കോർപ്പറേറ്റ് ബോണസും ആണ് സെൽറ്റോസിന് കമ്പനി നൽകിയ ഓഫറിൽ ഉൾപ്പെടുന്നത്.HTE, HTK, HTK പ്ലസ്, HTX, ഗ്രാവിറ്റി, HTX പ്ലസ്, GTX, GTX പ്ലസ് (S), X-ലൈന്‍ (S), GTX പ്ലസ്, X-ലൈന്‍ എന്നിങ്ങനെ 1 1 വേരിയന്റുകളില്‍ ആണ് കിയ സെല്‍റ്റോസ് ഉള്ളത്.
കിയ സോനെറ്റിനു 10000 രൂപയാണ് ഓഫർ നൽകിയിരിക്കുന്നത്. വർഷാസാന ഓഫറുകളും ഈ മോഡലിന് ഉണ്ട്. ഗ്ലേസിയർ വൈറ്റ് പേൾ, സ്പാർക്ലിംഗ് സിൽവർ, ഗ്രാവിറ്റി ഗ്രേ, അറോറ ബ്ലാക്ക് പേൾ, ഇന്റെൻസ് റെഡ്, ഇംപീരിയൽ ബ്ലൂ, ക്ലിയർ വൈറ്റ്, പ്യൂറ്റർ ഒലിവ്, ഇന്റെൻസ് റെഡ് വിത്ത് ബ്ലാക്ക് റൂഫ്, ഗ്ലേസിയർ വൈറ്റ് പേൾ വിത്ത് ബ്ലാക്ക് റൂഫ്, മാറ്റ് ഗ്രാഫൈറ്റ് എന്നീ 11 കളറുകളിൽ ആണ് കിയാ എസ്‌യുവി ലഭിക്കുന്നത്.
കിയ കാരൻസിനു ഡിസംബർ മാസം 15000 രൂപയുടെ ഓഫറാണ് നൽകിയിരിക്കുന്നത്. 8.99 ലക്ഷം രൂപ മുതൽ 16.19 ലക്ഷം രൂപ വരെയാണ് കാരൻസിന്റെ വില. പ്രീമിയം, പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് വേരിയന്റുകളിലാണ് കാരൻസ് വിപണിയിലുള്ളത്. യുവിഒ കണക്ട്, ആപ്പിൾ കാർപ്ലേ, എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ കോംപാറ്റിബിലിറ്റി, വയർലെസ് ചാർജർ തുടങ്ങിയ സംവിധാനങ്ങളെല്ലാം കാരൻസിലുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here