ഹൈബ്രിഡ് ടെക് കൊണ്ടുവരാൻ ഒരുങ്ങുകയാണ് കിയ. സമീപഭാവിയിൽ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ കാറുകളുടെ ഒരു വലിയ നിര തന്നെ രാജ്യത്ത് അവതരിപ്പിക്കാൻ കഴിയുമെന്നാണ് കിയ വെളിപ്പെടുത്തുന്നത്.
ഈ പുതിയ ഹൈബ്രിഡ് മോഡലുകൾ ഉപയോഗിച്ച് ഇന്ത്യൻ വിപണിയിൽ പരമ്പരാഗത ഡീസൽ വാഹനങ്ങളെ ഒഴിവാക്കാനാണ് കിയയുടെ പദ്ധതി. ഇന്ത്യയിൽ പരിസ്ഥിതി സൗഹൃദ ഓപ്ഷനുകൾക്കുള്ള വർധിച്ചുവരുന്ന ആവശ്യം കമ്പനി തിരിച്ചറിയുന്നു. എങ്കിലും ഡീസൽ എഞ്ചിനുകളെ ഉടനടി കിയ പിൻവലിക്കില്ല
ALSO READ: ട്രെയിൻ യാത്രക്കിടെ എന്തെങ്കിലും പ്രശ്നമുണ്ടായാൽ വിളിക്കാം; 24 മണിക്കൂറും പ്രവർത്തിക്കുന്ന റെയിൽവേ പൊലീസ് കണ്ട്രോൾ റൂം നമ്പറുകൾ
ഇന്ത്യൻ വിപണിയിൽ നിലവിലുള്ള 1.2 ലിറ്റർ, 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനുകൾ വൈദ്യുതീകരിക്കാനുള്ള ശ്രമത്തിലാണ് കിയ എന്നാണ് റിപ്പോർട്ടുകൾ. കൂടാതെ സാമ്പത്തികമായി ലാഭത്തിനായി ഇലക്ട്രിക് മോട്ടോർ ഘടകങ്ങളും ബാറ്ററി സാങ്കേതികവിദ്യയും പ്രാദേശികവൽക്കരിക്കുന്നതിലും കിയ ശ്രെമം നടത്തുന്നു.
കമ്പനിയുടെ ഏറ്റവും ജനപ്രിയ മോഡലുകളായ സെൽറ്റോസ് മിഡ്-സൈസ് എസ്‌യുവിയാവും സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിൻ ലഭിക്കുന്ന കിയയുടെ ആദ്യ മോഡലെന്നാണ് വിവരം. പിന്നീട്, അതിന്റെ പ്രീമിയം എംപിവിയായ കാരെൻസിനും ഹൈബ്രിഡ് പവർട്രെയിൻ ലഭിക്കുമെന്നും റിപ്പോർട്ടുണ്ട്. നിലവിലുള്ള ഈ രണ്ട് മോഡലുകൾ കൂടാതെ ഹൈബ്രിഡ് പവർട്രെയിനോടു കൂടിയ പുതിയ സബ്-ഫോർ-മീറ്റർ മോഡൽ കമ്പനിക്ക് പുറത്തിറക്കാൻ സാധ്യതയുണ്ട്.
ഈ പ്രത്യേക എസ്‌യുവി സെൽറ്റോസിനും സോനെറ്റിനും ഇടയിലായിരിക്കും സ്ഥാനം പിടിക്കുകയെന്നാണ് വിവരം. ഇത് 2025 ന്റെ തുടക്കത്തിൽ ലോഞ്ച് ചെയ്യാനാണ് സാധ്യത തെളിയുന്ന സ്പോർട്സ് യൂട്ടിലിറ്റി വാഹനങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യത ഇതിലൂടെ വർധിപ്പിക്കാനും കിയക്കാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here