നാളെ അർദ്ധരാത്രി മുതൽ പുതിയ കാർണിവലിനായി ബുക്കിംഗ് ആരംഭിക്കുമെന്ന് കിയ ഇന്ത്യ അറിയിച്ചു. രണ്ട് ലക്ഷം രൂപയാണ് ബുക്കിംഗ് തുക. മുൻ തലമുറ മോഡൽ രാജ്യത്ത് നിർത്തലാക്കി ഏകദേശം ഒരു വർഷത്തിന് ശേഷമാണ് പുതിയ കാർണിവൽ ഇന്ത്യയിലെത്തുന്നത്. പുതിയ മോഡൽ ഒക്ടോബർ 3ന് ഇന്ത്യയിൽ അവതരിപ്പിക്കും.
ALSO READ; ട്രംപോ കമലയോ? അമേരിക്കയിൽ വേറിട്ടൊരു ‘കുക്കീസ് പോൾ’ നടത്തി ബേക്കറിയുടമ
ഡിസൈനിലേക്ക് വന്നാൽ, ഇവി മോഡലിൽ മുൻപ് കണ്ട പല സവിശേഷതകളും കടമെടുത്താണ് കാർണിവൽ എത്തുന്നത്. ലംബമായി രൂപകൽപന ചെയ്ത ഹെഡ്ലൈറ്റുകളും ‘ടൈഗർ നോസ്’ ഗ്രില്ലും താഴെയുള്ള ബമ്പറിൽ കാണാൻ കഴിയുന്ന സ്‌കിഡ് പ്ലേറ്റും കാഴ്ചയിൽ ഈ മോഡലിനെ കിടിലനാക്കുന്നുണ്ട്. ഔട്ട്‌ഗോയിംഗ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ നാലാം-തലമുറ എംപിവി കൂടുതൽ സ്‌ക്വയർ-ഔട്ട് ലുക്ക് നൽകുന്നതാണ്.
ALSO READ; തിരുവോണത്തിൽ ആരാധകരെ ആഘോഷ തിമിർപ്പിലാഴ്ത്താൻ കൈരളി ടിവിയുടെ ചിങ്ങനിലാവ്
ക്യാബിനിലേക്ക് വരുമ്പോൾ, പുതിയ കാർണിവലിന് ഔട്ട്‌ഗോയിംഗ് മോഡലിന് സമാനമായ ഒന്നിലധികം സീറ്റിംഗ് ലേഔട്ടുകൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ഇൻസ്ട്രുമെൻ്റേഷനും ടച്ച്‌സ്‌ക്രീനും, ഡ്യുവൽ സൺറൂഫുകൾ, 12 സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റവും കാറിൽ ഉണ്ടാകും. പിൻസീറ്റ് യാത്രക്കാർക്ക് പവർ-ഓപ്പറേറ്റഡ് സ്ലൈഡിംഗ് ഡോറുകൾ, ലെഗ് റെസ്റ്റുകളോട് കൂടിയ മധ്യനിരയിലെ സീറ്റുകൾ, വെൻ്റിലേഷൻ ഫംഗ്ഷൻ തുടങ്ങിയ അധിക സൗകര്യങ്ങളും ലഭിക്കും. ഒരു മിനിമാലിസ്റ്റ് ലുക്കിലാണ് ഡാഷ്ബോർഡ് ഒരുക്കിയിരിക്കുന്നത്.
ALSO READ; ട്രെയിനിൽ കാലുകുത്താൻ ഇടമില്ല: മലയാളികൾക്ക് നാട്ടിലെത്താൻ തുണ കെഎസ്ആർടിസി തന്നെ
മുൻ തലമുറ എംപിവിക്ക് സമാനമായി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ 2.2 ലിറ്റർ ഡീസൽ എഞ്ചിനുമായായിരിക്കും പുതിയ കാർണിവലും എത്തുക.ഇന്ത്യയിൽ അസംബിൾ ചെയ്യുന്ന എംപിവിയുടെ വില 40 ലക്ഷം രൂപ മുതൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here