മുൻ തലമുറ മോഡൽ നിർത്തലാക്കിയതിനു ശേഷം ഏകദേശം ഒരു വർഷത്തിന് ശേഷമാണ് പുതിയ കാർണിവൽ ഇന്ത്യയിലെത്തുന്നത്. കാര്‍ണിവലിന്റെ നാലാം തലമുറ മോഡലായ പുതിയ വാഹനത്തിന് 63.9 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. വിദേശത്തുനിന്ന് പാര്‍ട്‌സുകള്‍ എത്തിച്ച് അസംബിൾ ചെയ്താണ് വാഹനം വിപണിയില്‍ എത്തിയിരിക്കുന്നത്. ഒരു വര്‍ഷത്തില്‍ വില്‍ക്കേണ്ട കാര്‍ണിവലുകള്‍ വെറും 20 ദിവസത്തിനുള്ളിലാണ് വിറ്റുത്തീര്‍ന്നിരിക്കുന്നത്.
രാജ്യാന്തര വിപണിയില്‍ മുമ്പ് അവതരിപ്പിച്ച അതേ ഡിസൈൻ തന്നെയാണ് ഇന്ത്യന്‍ മോഡലും നിർമ്മിച്ചിരിക്കുന്നത്. ലംബമായി രൂപകൽപന ചെയ്ത ഹെഡ്ലൈറ്റുകളും ‘ടൈഗർ നോസ്’ ഗ്രില്ലും താഴെയുള്ള ബമ്പറിൽ കാണാൻ കഴിയുന്ന സ്‌കിഡ് പ്ലേറ്റും കാഴ്ചയിൽ ഈ മോഡലിനെ കിടിലനാക്കുന്നുണ്ട്. ഔട്ട്‌ഗോയിംഗ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ നാലാം-തലമുറ എംപിവി കൂടുതൽ സ്‌ക്വയർ-ഔട്ട് ലുക്ക് നൽകുന്നതാണ്.
Also Read: വില്ല വാങ്ങിയാൽ ലംബോര്‍ഗിനി ഫ്രീ! വൈറലായി ജെയ്പി ഗ്രീൻസിന്‍റെ പരസ്യം
അത്യാഡംബര എം.പി.വി. മോഡലുകളില്‍ ലഭിക്കുന്ന ഫീച്ചറുകള്‍ ഉറപ്പാക്കിയാണ് കാര്‍ണിവല്‍ എത്തുന്നത്. പുതിയ കാർണിവലിന് ഔട്ട്‌ഗോയിംഗ് മോഡലിന് സമാനമായ ഒന്നിലധികം സീറ്റിംഗ് ലേഔട്ടുകൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ഇൻസ്ട്രുമെൻ്റേഷനും ടച്ച്‌സ്‌ക്രീനും, ഡ്യുവൽ സൺറൂഫുകൾ, 12 സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റവും കാറിൽ ഉണ്ടാകും. പിൻസീറ്റ് യാത്രക്കാർക്ക് പവർ-ഓപ്പറേറ്റഡ് സ്ലൈഡിംഗ് ഡോറുകൾ, ലെഗ് റെസ്റ്റുകളോട് കൂടിയ മധ്യനിരയിലെ സീറ്റുകൾ, വെൻ്റിലേഷൻ ഫംഗ്ഷൻ തുടങ്ങിയ അധിക സൗകര്യങ്ങളും ലഭിക്കും. ഒരു മിനിമാലിസ്റ്റ് ലുക്കിലാണ് ഡാഷ്ബോർഡ് ഒരുക്കിയിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here