സബ് കോംപാക്ട് എസ്യുവിയായ കിയ ക്ലാവിസ് ഇന്ത്യയില്‍ പുറത്തിറക്കാനുള്ള ശ്രമങ്ങളിലാണ് കിയ. അടുത്ത വര്‍ഷം പകുതിയോടെ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. അഡാസ് സുരക്ഷാ സൗകര്യങ്ങളോടെയായിരിക്കും കിയ ക്ലാവിസ് പുതിയ മോഡല്‍ എത്തുക. പനോരമിക് സണ്‍റൂഫ് സഹിതമായിരിക്കും കിയ ക്ലാവിസ് എത്തുക. നിലവില്‍ ഇന്ത്യയിലെ സബ് കോംപാക്ട് എസ്യുവികളില്‍ മഹീന്ദ്ര എക്‌സ്യുവി 3 എക്‌സ്ഒ ല്‍ മാത്രമാണ് പനോരമിക് സണ്‍റൂഫുള്ളത്.
മുന്നിലെ ബംപറിന്റെ നടുവിലായാണ് കിയ ക്ലാവിസിന്റെ അഡാസ് സെന്‍സറുള്ളത്. മുന്നില്‍ കുത്തനെയുള്ള എല്‍ഇഡി ഡിആര്‍എല്ലുകളാണ് ക്ലാവിസിന്റെ പുതിയ മോഡലിലുള്ളത്. ഐസിഇ, ഇവി പവര്‍ട്രെയിനുകളില്‍ കിയ ക്ലാവിസ് പുറത്തിറങ്ങുമെന്നാണ് സൂചന. കിയ സെല്‍റ്റോസിലേതു പോലെ 10.25 ഇഞ്ച് ട്വിന്‍ സ്‌ക്രീനുകള്‍.
വെന്റിലേറ്റഡ് ആന്റ് പവേഡ് മുന്‍സീറ്റുകള്‍, വ്യത്യസ്ത ഡ്രൈവിങ് മോഡുകള്‍, ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം, ബോസ് ഓഡിയോ സിസ്റ്റം, 360 ഡിഗ്രി ക്യാമറ, 12 പാര്‍ക്കിങ് സെന്‍സറുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ മോഡുകള്‍ എന്നിവയും പ്രതീക്ഷിക്കാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here