പുതിയ കാർണിവൽ എംപിവി, EV9 ഇലക്‌ട്രിക് എസ്‌യുവി തുടങ്ങിയ രണ്ട് മോഡലുകളെ വിപണിയിലെത്തിക്കാൻ കിയ . ഒക്‌ടോബർ മൂന്നിന് രണ്ട് പുതിയ കാറുകളും വിപണിയിലെത്തും . EV9 ഇവിയുടെ കൂടുതൽ വിശദാംശങ്ങളും പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ കിയ. കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റായാവും കിയ EV9 ഇവി എത്തുക. ആയതിനാൽ പൂർണമായും ലോഡഡായ ഒരൊറ്റ വേരിയന്റായിരിക്കും ഇലക്ട്രിക് എസ്‌യുവിയിലുണ്ടാവുക.
സ്‌നോ വൈറ്റ് പേൾ, ഓഷ്യൻ ബ്ലൂ, പെബിൾ ഗ്രേ, പാന്തേര മെറ്റൽ, അറോറ ബ്ലാക്ക് പേൾ എന്നീ അഞ്ച് കളർ ഓപ്ഷനുകളിൽ ലഭ്യമാകും. ചെറിയ ക്യൂബ് ലാമ്പുകളുടെ ഇരട്ട ക്ലസ്റ്ററുകൾ, ഡിജിറ്റൽ പാറ്റേൺ ലൈറ്റിംഗ് ഗ്രിൽ, വെർട്ടിക്കൽ ഹെഡ്‌ലാമ്പുകൾ, എന്നിവയെല്ലാം ഇതിന്റെ സവിശേഷതയാണ്. എക്സ്റ്റീരിയറിൽ സ്റ്റാർ മാപ്പ് എൽഇഡി ഡിആർഎൽ, ഡിജിറ്റൽ ടൈഗർ ഫേസ് സിഗ്നേച്ചർ സ്റ്റൈലിംഗ്, എന്നിവയുമുണ്ട്. സ്‌പോർട്ടി 21 ഇഞ്ച് അലോയ് വീലുകൾ, ഇൻ്റഗ്രേറ്റഡ് ടേൺ സിഗ്നലുകളുള്ള ഡോർ മൗണ്ടഡ് ഒആർവിഎം എന്നിവയും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്.
ഇന്റീരിയർ വൈറ്റ് ആൻഡ് ബ്ലാക്ക്, ബ്രൗൺ ആൻഡ് ബ്ലാക്ക് എന്നിങ്ങനെ രണ്ട് ഡ്യുവൽ-ടോൺ തീമുകളിലും ലഭ്യമാകും. ഇലുമിനേറ്റഡ് സ്റ്റിയറിംഗ് വീൽ എംബ്ലം, ഡ്യുവൽ ഇലക്ട്രിക് സൺറൂഫുകൾ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ എന്നിവയുമുണ്ട്.
ALSO READ: 6.99 ലക്ഷത്തിന്റെ കാര്‍ 4.99 ലക്ഷം രൂപയ്ക്ക്! വിലക്കുറവില്‍ വിപ്ലവം തീര്‍ക്കാന്‍ എംജി മോട്ടോഴ്സ്
ലെഗ് സപ്പോർട്ടുള്ള രണ്ടാം നിരയിലെ സീറ്റുകൾ, ഇലക്ട്രിക് അഡ്ജസ്റ്റ്‌മെൻ്റ്, മസാജ് ഫംഗ്‌ഷൻ, ഡിജിറ്റൽ ഐആർവിഎം, V2L 14-സ്പീക്കർ മെറിഡിയൻ ഓഡിയോ സിസ്റ്റം, ഡിജിറ്റൽ കീ, OTA അപ്‌ഡേറ്റുകൾ, വൈദ്യുതപരമായി ക്രമീകരിക്കാവുന്ന സ്റ്റിയറിംഗ് വീൽ,360-ഡിഗ്രി ക്യാമറ, ആറ് USB ടൈപ്പ്-C ചാർജിംഗ് പോർട്ടുകൾ, 10 എയർബാഗുകൾ, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിവയും അതിലേറെയും പോലുള്ള ഫീച്ചറുകളുമുണ്ട് .അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഹൈ ബീം അസിസ്റ്റ്, ലെയ്ൻ കീപ്പ് അസിസ്റ്റ് എന്നിവയും ഉണ്ടാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here