എമർജെൻസി റെസ്പോൺസ് പൊലീസ് വാഹനവുമായി കിയ: പഞ്ചാബ് പൊലീസില്‍ 71 കാരന്‍സ് പി.ബി.വികൾ

കിയ കാരൻസിന് ഇനി പൊലീസ് ധൗത്യവും. പ്രത്യേകം നിർമിച്ച 71 വാഹനങ്ങളാണ് കിയ പഞ്ചാബ് പൊലീസിന് കൈമാറിയത്. 2023 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ കിയയുടെ പവലിയനില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത് ആംബുലന്‍സായും പൊലീസ് വാഹനമായും മാറിയ കാരന്‍സ് എം.പി.വിയായിരുന്നു. അടുത്തിടെ നടന്ന ഭരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയില്‍ പര്‍പ്പസ് ബില്‍ഡ് വെഹിക്കിള്‍ (പി.ബി.വി ) ആയി കാരന്‍സ് അവതരിപ്പിച്ചിരുന്നു. പല ഭാവത്തിലെത്താനുള്ള കാരന്‍സിന്റെ കഴിവ് തിരിച്ചറിഞ്ഞ് പഞ്ചാബ് പൊലീസ് സേനയുടെ ഭാഗമാക്കിയിരിക്കുകയാണ് ഈ പ്രത്യേകം നിർമിച്ച പി.ബി.വി വിഭാഗത്തിൽ പെടുന്ന 71 കിയ കാരൻസ്.

ALSO READ: ’10 രൂപ നാണയങ്ങള്‍ കൊണ്ട് സ്‌കൂട്ടര്‍ വാങ്ങിയ വ്യക്തി’; ചിത്രം പങ്കുവെച്ച് ഏഥര്‍ സിഇഒ

പഞ്ചാബ് പൊലീസ് സേനയുടെ എമര്‍ജന്‍സി റെസ്‌പോണ്‍സ് വെഹിക്കിള്‍ ആയാണ് 71 കാരന്‍സും ഉപയോഗിക്കുക. കാരന്‍സ് എം.പി.വി. വിവിധ രൂപത്തില്‍ എത്തിക്കുന്നതിലൂടെ പര്‍പ്പസ് ബില്‍ഡ് വെഹിക്കിള്‍ ശ്രേണിയിലേക്കുള്ള പ്രവേശനമാണ് കിയ മോട്ടോഴ്‌സ് സാധ്യമാക്കിയിരിക്കുന്നത്. പോലീസ് സേനയ്ക്കായി ഒരുക്കിയിട്ടുള്ള വാഹനത്തില്‍ കൂടുതല്‍ സാങ്കേതികവിദ്യയും കണക്ടഡ് ഫീച്ചറുകളും സെഗ്മെന്റിലെയും തൊട്ടടുത്ത സെഗ്മെന്റിലെയും വെച്ച് ഉയര്‍ന്ന വീല്‍ബേസും മൂന്നാം നിരയില്‍ മികച്ച സ്‌പേസും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണുള്ളത്. തീവ്രതയുള്ള സ്‌ടോബ് ലൈറ്റുകള്‍, പോലീസ് അലര്‍ട്ട് സിസ്റ്റം, ഡയല്‍ 112, എമര്‍ജന്‍സി വെഹിക്കിള്‍ ഗ്രാഫിക്‌സുകള്‍ എന്നിവയാണ് റെഗുലര്‍ കാരന്‍സില്‍ നിന്ന് വ്യത്യസ്തമായി പോലീസ് വാഹനമായി കാരന്‍സിന്റെ എക്‌സ്റ്റീരിയറില്‍ നല്‍കിയിട്ടുള്ളത്. സ്പ്ലിറ്റ് സീറ്റ് നല്‍കിയതാണ് ഇന്റീരിയറില്‍ വരുത്തിയിട്ടുള്ള പ്രധാനമാറ്റം. രണ്ടാം നിരയില്‍ 60ഃ40 ആനുപാദത്തില്‍ ആണെങ്കില്‍ മൂന്നാം നിരയില്‍ 50ഃ 50 ആനുപാദത്തിലാണ് സീറ്റുകള്‍ നല്‍കിയിട്ടുള്ളത്.

ALSO READ: പ്രേമലു 50 കോടി ക്ലബില്‍; റെക്കോര്‍ഡ് സ്വന്തമാക്കി നസ്‌ലെൻ

കാരൻസിൽ ഉപയോഗിക്കുന്ന 1.5 ലീറ്റർ പെട്രോൾ എൻജിൻ തന്നെയാണ് പഞ്ചാബ് പൊലീസിന്റെ വാഹനത്തിലും നല്‍കിയിട്ടുള്ളത്. ഇതിനൊപ്പം ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ സംവിധാനമാണ് നല്‍കിയിട്ടുള്ളത്. വാഹനത്തെ കൂടുതല്‍ ദൃഢമാക്കുന്നതിനായി ഹൈ സ്‌ട്രെങ്ത് സ്‌ട്രെക്ചറിലാണ് കാരന്‍സിന്റെ പൊലീസ് മോഡല്‍ ഒരുക്കിയിരിക്കുന്നത്. എല്ലാ ടയറുകളിലും ഡിസ്‌ക് ബ്രേക്ക്, എ.ബി.എസ്. ഐഡല്‍ സ്‌റ്റോപ്പ് ആന്‍ഡ് ഗോ, ടി.പി.എം.എസ്. തുടങ്ങിയ ഫീച്ചറുകളും നല്‍കിയിട്ടുണ്ട്. പോലീസിന്റെ വയർലെസ് സംവിധാനവും മറ്റും ഘടിപ്പിക്കാനായി 60 എഎച്ചിന്റെ ബാറ്ററിയാണ് വാഹനത്തിൽ ഉപയോഗിക്കുന്നത്. ഹൈ ഡെൻസിറ്റി സ്ട്രോബ് ലൈറ്റ്, പബ്ലിക് അനോൺസ്മെന്റ് സിസ്റ്റം, വയർലെസ് സംവിധാനം, ഡയൽ 112 എമർജെൻസി റെസ്പോൺ സംവിധാനം തുടങ്ങിയ ഫീച്ചറുകൾ പൊലീസ് കാരൻസിലുണ്ട്.

ALSO READ: ഹെൽമെറ്റില്ലാതെ വാഹനം ഓടിച്ചു, പൊലീസ് പിടിച്ചിട്ടും കൂൾ എക്‌സ്പ്രഷനുമായി 13 കാരൻ; വീഡിയോ

“പർപ്പസ്-ബേസ്ഡ് വെഹിക്കിൾസ് മൊബിലിറ്റിയുടെ ഭാവിയെ പ്രതിനിധീകരിക്കുന്നു, കാരണം അവ വിപുലമായ ഇഷ്ടാനുസൃതമായ മാറ്റങ്ങൾ കൊണ്ട് വരാൻ തക്ക വലുപ്പവും ശേഷിയും ഒള്ള വാഹനങ്ങൾ ആണ്. പ്രതേക മൊബിലിറ്റി ആവശ്യകതകൾ നിറവേറ്റുകയും .വിശാലമായ ഇൻ്റീരിയറുകളും സുഖപ്രദവും സുരക്ഷിതവുമായ ഡ്രൈവിംഗ് അനുഭവവും പ്രദാനം ചെയ്യുന്ന പിബിവി-കളായി സാങ്കേതികമായി മെച്ചപ്പെടുത്തിയ കാരൻസ് വിതരണം ചെയ്യുന്നതിൽ പഞ്ചാബ് പൊലീസുമായി സഹകരിക്കുന്നതിൽ കിയ അഭിമാനിക്കുന്നു, കാരന്സ് പോലെയുള്ള ഒരു ഫാമിലി വാഹനത്തിന്റെ സ്ഥാനവും സാധ്യതകളും 7-സീറ്റർ മൊബിലിറ്റി സൊല്യൂഷൻ അന്വേഷിക്കുന്ന എല്ലാ സ്ഥാപനങ്ങളിലേക്ക് കൂടി വിശാലമാക്കാൻ ഇതുപോലുള്ള സുപ്രധാന പങ്കാളിത്തത്തിലൂടെ ഞങ്ങൾ ലക്ഷ്യമിടുന്നു’. ‘കിയ ഇന്ത്യയുടെ ചീഫ് സെയിൽസ് ആൻഡ് ബിസിനസ് ഓഫീസർ മിസ്റ്റർ മ്യുങ്-സിക് സോൺ പറഞ്ഞു’.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News