പുതിയ മൂന്ന് മോഡലുകളുമായി കിയ

പുതിയ മൂന്ന് മോഡലുകൾ അവതരിപ്പിച്ച് കിയ. പ്രൊഡക്ഷൻ-സ്പെക്ക് EV5 എസ്‌ യു വിയും EV4, EV3 എന്നിവയുടെ കൺസെപ്റ്റ് മോഡലും കമ്പനി പുറത്തിറക്കി. EV6 ഇതിനകം തന്നെ ഇന്ത്യൻ വിപണിയിൽ കമ്പനി വാഗ്‍ദാനം ചെയ്യുന്നു. കൂടാതെ EV9 എസ്‌ യു വി അവതരിപ്പിക്കാനും കമ്പനിക്ക് തീരുമാനമുണ്ട്.

ALSO READ:വർഷങ്ങൾക്ക് ശേഷം ചെന്നൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ആ രണ്ടു നായകന്മാർ വീണ്ടും കണ്ടുമുട്ടി, കെട്ടിപ്പിടിച്ച് രജിനിയും ജോസും

ഇലക്‌ട്രിക് കാറിന് മുൻവശത്ത് ഷാര്‍പ്പായ ലുക്ക് ആണ് കമ്പനി കൊണ്ടുവരിക. വലിയ എയർ ഇൻടേക്ക്, ബ്ലാക്ക് എലമെന്റുകൾ എന്നിവയ്‌മുണ്ട്.  ഫ്രണ്ട് ബമ്പർ വളരെ പ്രധാനപ്പെട്ടതാണ്. ചെരിഞ്ഞ റൂഫ് ആണ് മറ്റൊരു സവിശേഷത. പിന്നിൽ ഉയരമുള്ള ബമ്പറും ഉണ്ട്. കിയ EV3 ന് സിഎംഎഫ് ഡിസൈൻ തീം ലഭിക്കുന്നു. നിരവധി വളവുകളും കട്ടുകളും ഉള്ള ഒരു ബോക്‌സി ഡിസൈൻ ആണ് വാഗ്‍ദാനം ചെയ്യുന്നത്.

ALSO READ:ഗോൾഡിന് ശേഷം മുങ്ങിയ അൽഫോൺസിനെ പിന്നീട് കണ്ടിട്ടില്ല, എവിടെയാണോ ആവോ? ശബരീഷ്

എസ്‌യുവിയുടെ ഇന്റീരിയറിന് 3D ലുക്ക് ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്. സുസ്ഥിര വസ്‍തുക്കളിൽ നിന്നാണ് ഇന്റീരിയർ നിർമ്മിച്ചിരിക്കുന്നതെന്നും കിയ വ്യക്തമാക്കുന്നു. കിയ EV5 പ്രൊഡക്ഷൻ സ്‌പെക്ക് എസ്‌യുവി ആഗോള വിപണികൾക്കായി ചൈനയിലും കൊറിയയിലും ഇത് നിർമ്മിക്കും. ഇത് മൂന്ന് വേരിയന്‍റുകളിൽ വാഗ്ദാനം ചെയ്യും. 530 കിലോമീറ്ററാണ് ഇവിയുടെ ദൂരപരിധി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News