ഇ.വി.3 എന്ന കണ്‍സെപ്റ്റിലൂടെ ഇലക്ട്രിക് വാഹനങ്ങളുടെ മോഡലിന്റെ പ്രൊഡക്ഷന്‍ പതിപ്പ് അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് കിയ. മെയ് 23-ന് ഇ.വി.3 അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. മെയ് 23-ന് ഇ.വി.3 അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. അവതരണത്തിന് മുന്നോടിയായി പ്രൊഡക്ഷന്‍ മോഡലിന്റെ ഡിസൈന്‍ സവിശേഷതകള്‍ വെളിപ്പെടുത്തുന്ന ഏതാനും ടീസര്‍ ചിത്രങ്ങളും കിയ പുറത്തിറക്കിയിരുന്നു.
Also Read: തൃശൂർ പുതുക്കാട് പ്രജ്യോതി കുന്നിൽ വൻ തീപിടുത്തം; ഏക്കർ കണക്കിന് സ്ഥലം കത്തിനശിച്ചു
മുന്നിലേയും പിന്നിലേയും ലൈറ്റുകള്‍ ഫോക്കസ് ചെയ്തുള്ള ചിത്രങ്ങളാണ് ടീസറായി നല്‍കിയിട്ടുള്ളത്. സ്റ്റാര്‍ മാപ്പ് ലൈറ്റിങ്ങ് അനുസരിച്ചാണ് ഇവ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇ.വി.6, ഇ.വി.9 മോഡലുകളുമായി പ്ലാറ്റ്ഫോം പങ്കിട്ടായിരിക്കും ഇ.വി.3-യും ഒരുങ്ങുന്നത്. ഹ്യുണ്ടായി മോട്ടോര്‍ ഗ്രൂപ്പ് വികസിപ്പിച്ച ഇ-ജി.എം.പി. പ്ലാറ്റ്ഫോമാണ് ഈ വാഹനങ്ങള്‍ക്ക് അടിസ്ഥാനമൊരുക്കുന്നത്. വിവിധ പവറിലുള്ള ബാറ്ററി പാക്കുകള്‍ക്കൊപ്പം സിംഗിള്‍, ഡ്യുവല്‍ ഇലക്ട്രിക് മോട്ടോറുകളും ഈ വാഹനത്തില്‍ നല്‍കിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജി.ടി. മോഡല്‍ എത്താനുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്.
ആഗോള വിപണിയില്‍ അവതരണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഈ വാഹനം ഇന്ത്യയില്‍ എത്തുന്നത് സംബന്ധിച്ച സ്ഥിരീകരണങ്ങള്‍ ഒന്നും ലഭ്യമല്ല. 2023 ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ കിയ പ്രദര്‍ശനത്തിന് എത്തിച്ച ഇ.വി.9 ഇലക്ട്രിക് എസ്.യു.വിയായിരിക്കും കിയ അടുത്തതായി ഇന്ത്യയില്‍ എത്തിക്കുന്ന ഇലക്ട്രിക് മോഡല്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here