ഇന്റഗ്രേറ്റഡ് ചാര്‍ജിങ് കണ്‍ട്രോള്‍ യൂണിറ്റ് ശരിയായി പ്രവര്‍ത്തിക്കാത്തതിനാലാണ് കിയ മോട്ടോഴ്‌സ് ഇവി 6 സീരിസിലുള്ള തങ്ങളുടെ 1138 യൂണിറ്റ് ഇലക്ട്രിക് എസ്‌യുവികള്‍ തിരികെ വിളിച്ചിട്ടുള്ളത്. 2022 മാര്‍ച്ച് 3 മുതല്‍ 2023 ഏപ്രില്‍ 14 വരെ കമ്പനി പുറത്തിറക്കിയ വാഹനങ്ങള്‍ക്കാണ് സാങ്കേതിക തകരാര്‍ ഉള്ളതായി കമ്പനി കണ്ടെത്തിയിരിക്കുന്നത്. 12 വോള്‍ട്ട് ഓക്‌സിലറി ബാറ്ററി ചാര്‍ജ് ചെയ്യുന്ന ഇന്റഗ്രേറ്റഡ് ചാര്‍ജിങ് കണ്‍ട്രോള്‍ യൂണിറ്റിലുള്ള പിഴവ് ഇത്തരത്തില്‍ തിരിച്ചെത്തിക്കുന്ന വാഹനങ്ങള്‍ക്ക് കമ്പനി സൗജന്യമായി പരിഹരിച്ചു നല്‍കും. തകരാര്‍ പരിഹരിച്ചില്ലെങ്കില്‍ 12 വോള്‍ട്ട് ഓക്‌സിലറി ബാറ്ററിയുടെ ചാര്‍ജിങ് കൃത്യമായ രീതിയില്‍ നടക്കില്ല എന്ന് കണ്ടതിനെ തുടര്‍ന്നാണ് ഇവി 6 ഇലക്ട്രിക് എസ്‌യുവികളെ തിരിച്ചു വിളിക്കുന്നതെന്ന് കമ്പനി അറിയിച്ചു.
ALSO READ: വിംബിള്‍ഡന്‍ പോരാട്ട വേദിയില്‍ പൊരുതലിന്റെ പുഞ്ചിരിയുമായി വെയില്‍സ് രാജകുമാരി
വാഹനത്തിന്റെ ലൈറ്റുകള്‍, മ്യൂസിക് സിസ്റ്റം, സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ഫങ്ക്ഷന്‍ എന്നിവയെയും ഈ പ്രവര്‍ത്തന തകരാര്‍ ബാധിക്കും. ഇന്റഗ്രേറ്റഡ് ചാര്‍ജിങ് കണ്‍ട്രോള്‍ യൂണിറ്റിലെ പിഴവ് വാഹനം ഡ്രൈവ് ചെയ്യുമ്പോള്‍ പവര്‍ നഷ്ടപ്പെടുന്നതിലേക്കും മറ്റ് സുരക്ഷാപ്രശ്‌നങ്ങളിലേക്കും നയിക്കാനിടയുണ്ട്. ഇവി 6 ന്റെ പല പ്രധാന പ്രവര്‍ത്തനങ്ങളിലും 12 വോള്‍ട്ട് ഓക്‌സിലറി ബാറ്ററിയ്ക്ക് കാര്യമായ പങ്കുണ്ട്. തകരാറുള്ള വാഹനങ്ങളുടെ ഉടമകളെ കമ്പനി നേരിട്ട് ബന്ധപ്പെടുകയും പ്രശ്‌നം പരിഹരിച്ചു നല്‍കുകയും ചെയ്യും. സൗജന്യമായി ഇന്റഗ്രേറ്റഡ് ചാര്‍ജിങ് കണ്‍ട്രോള്‍ യൂണിറ്റ് സോഫ്റ്റ്വെയര്‍ അപ്‌ഡേറ്റ് ചെയ്തു നല്‍കുന്നതിനൊപ്പം ബാറ്ററിയുടെ ചാര്‍ജിങ് ശരിയായ രീതിയില്‍ നടക്കുന്നുണ്ടോ എന്നതും പരിശോധിക്കും. തങ്ങളുടെ വാഹനം തിരിച്ചു വിളിക്കുന്നവയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ ഇവി 6 ഉടമകള്‍ക്ക് ഏറ്റവുമടുത്തുള്ള കിയ സര്‍വീസ് സെന്ററിലേക്ക് വിളിക്കാം. ഏതു യൂണിറ്റുകളെയാണ് തകരാര്‍ ബാധിച്ചിരിക്കുന്നതെന്നറിയുന്ന വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ നമ്പറുകളടങ്ങിയ പൂര്‍ണ ലിസ്റ്റ് കമ്പനി സര്‍വീസ് സെന്ററുകളില്‍ ലഭ്യമാണ്. കൂടാതെ, മറ്റ് സഹായങ്ങളും വിവരങ്ങളും നല്‍കുന്നതിനായി കിയ ഇന്ത്യ കസ്റ്റമര്‍ സര്‍വീസിനെയും ബന്ധപ്പെടാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here