കൊറിയൻ കമ്പനി കിയയുടെ ഏറ്റവും പുതിയ എസ്‌യുവിയായ സിറോസ് വിപണിയിലേക്ക് എത്തുന്നു. സിറോസിന്റെ മോഡലിന്റെ ബുക്കിംഗ് ഇന്ന് മുതൽ ആരംഭിക്കുകയാണ്. സോനെറ്റ്, സെൽറ്റോസ്, കാരെൻസ്, കാർണിവൽ മുതലായ കിടിലൻ മോഡലുകളിലൂടെ വാഹനവിപണയിൽ തന്റേതായ സ്ഥാനം സൃഷ്ടിച്ച കമ്പനിയാണ് കിയ.
സിറോസിന്റെ ടീസർ വീഡിയോകളിലൂടെ തന്നെ ആരാധകരിൽ ആകാക്ഷ സൃഷ്ടിക്കാൻ കിയക്ക് സാധിച്ചിരുന്നു. 25,000 രൂപ ടോക്കണ്‍ തുക നല്‍കി ഓണ്‍ലൈനായോ അല്ലെങ്കില്‍ കമ്പനിയുടെ ഡീലര്‍ഷിപ്പ് വഴിയോ വാഹനം ബുക്ക് ചെയ്യാൻ സാധിക്കും.
Also Read: ഫ്രോങ്ക്സിന്റെ ബ്രേക്കിന് പണികിട്ടി, വാഹനം തിരിച്ചുവിളിച്ച് കമ്പനി; ഇന്ത്യക്കാർ പേടിക്കണ്ട
HTK, HTK (O), HTK+, HTX, HTX+, HTX+ (O) എന്നിങ്ങനെ ആറ് ട്രിം ലെവലുകളിലാണ് സിറോസ് എത്തുക . ഫോസ്റ്റ് ബ്ലൂ, ഗ്ലേസിയര്‍ വൈറ്റ് പേള്‍, സ്പാര്‍ക്ക്‌ലിംഗ് സില്‍വര്‍, പ്യൂറ്റര്‍ ഒലിവ്, ഗ്രാവിറ്റി ഗ്രേ, അറോറ ബ്ലാക്ക് പേള്‍ , ഇന്റെന്‍സ് റെഡ്, ഇംപീരിയല്‍ ബ്ലൂ, എന്നിങ്ങനെ 8 കളറുകളിലാണ് സിറോസ് എത്തുന്നത്.
സോനെറ്റിന് ശേഷം 4 മീറ്ററിൽ താഴെയുള്ള കിയയുടെ രണ്ടാമത്തെ മോഡലായ സിറോസിൽ റിയർ സീറ്റ് യാത്രക്കാർക്കാണ് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്. കിയയുടെ തന്നെ ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് എസ്‌യുവിയായ EV9 ഇവിയുടെ കുട്ടി പതിപ്പിനെ പോലെ തന്നെ തോന്നുന്ന സിറോസ് ഒറ്റ നോട്ടത്തിൽ തന്നെ വാഹനപ്രേമികളുടെ മനം കവരും.
Also Read: http://മാരുതിയുടെ ബെസ്റ്റ് സെല്ലർ വാഗൺആറോ
പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലെത്തുന്ന വാഹനത്തിന്റെ ഇലക്ട്രിക്ക് പതിപ്പും താമസിക്കാതെ പുറത്തിറക്കാൻ കമ്പനിക്ക് പദ്ധതിയുണ്ടെന്ന റിപ്പോർട്ടും ഉണ്ട്. 1.0 ലിറ്റർ ടർബോ-പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിനിലെത്തുന്ന സിറോസിന്റെ പെട്രോൾ എഞ്ചിന് 120 bhp കരുത്തും 172 Nm ടോർക്കും ലഭിക്കും. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് DCT ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലാണ് പെട്രോൾ മോഡൽ എത്തുന്നത്.
ഡീസൽ എഞ്ചിൻ 115 bhp പവറിൽ 250 Nm ടോർക്കും ൽ 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനോടെയുമാണ് എത്തുന്നത്.
ഫെബ്രുവരി ആദ്യം മുതല്ക്ക് കോംപാക്‌ട് എസ്‌യുവി ഡെലിവറി ചെയ്തു തുടങ്ങുമെന്നുമാണാ കിയ അറിയിച്ചിരിക്കുന്നത്. ഏകദേശം 9.50 ലക്ഷം രൂപ മുതല്‍ വാഹനത്തിന്റെ വില തുടങ്ങുമെന്നാണ് വിലയിരുത്തൽ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here