ഫീച്ചറുകളുടെ ഖനിയുമായി ഒരു കോപാംക്ട് എസ് യു വി; എത്തുന്നു കിയ സിറോസ്

Kia Syros

സോനെറ്റ്, സെൽറ്റോസ്, കാരെൻസ്, കാർണിവൽ മുതലായ കിടിലൻ മോഡലുകളിലൂടെ വാഹനവിപണയിൽ തന്റേതായ സ്ഥാനം സൃഷ്ടിച്ച കമ്പനിയാണ് കിയ. വാഹനപ്രേമികളെ ടീസർ വീഡിയോകളിലൂടെ തന്നെ വളരെയധികം കൊതിപ്പിച്ച് കിയയുടെ മോഡലാണ് സിറോസ്, ഇപ്പോഴിതാ സിറോസ് വിപണിയിലേക്കെത്തുന്നു.

സോനെറ്റിന് ശേഷം 4 മീറ്ററിൽ താഴെയുള്ള കിയയുടെ രണ്ടാമത്തെ മോഡലായ സിറോസിൽ റിയർ സീറ്റ് യാത്രക്കാർക്കാണ് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്. കിയയുടെ തന്നെ ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് എസ്‌യുവിയായ EV9 ഇവിയുടെ കുട്ടി പതിപ്പിനെ പോലെ തന്നെ തോന്നുന്ന സിറോസ് ഒറ്റ നോട്ടത്തിൽ തന്നെ വാഹനപ്രേമികളുടെ മനം കവരും.

Also Read: കവസാക്കി പ്രേമികൾക്കുള്ള ഡിസ്‌കൗണ്ട്

പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലെത്തുന്ന വാഹനത്തിന്റെ ഇലക്ട്രിക്ക് പതിപ്പും താമസിക്കാതെ പുറത്തിറക്കാൻ കമ്പനിക്ക് പദ്ധതിയുണ്ടെന്ന റിപ്പോർട്ടും ഉണ്ട്. 1.0 ലിറ്റർ ടർബോ-പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിനിലെത്തുന്ന സിറോസിന്റെ പെട്രോൾ എഞ്ചിന് 120 bhp കരുത്തും 172 Nm ടോർക്കും ലഭിക്കും. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് DCT ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലാണ് പെട്രോൾ മോഡൽ എത്തുന്നത്.

ഡീസൽ എഞ്ചിൻ 115 bhp പവറിൽ 250 Nm ടോർക്കും ൽ 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനോടെയുമാണ് എത്തുന്നത്.

Also Read: വിൽപനയിൽ മുന്നിലാണ് മാരുതിയുടെ ഈ എസ്‌യുവി

ജനുവരിയിൽ നടക്കുന്ന ഭാരത് മൊബിലിറ്റി ഷോയിൽ കിയ സിറോസിന്റെ വില പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2025 ജനുവരി 3 മുതൽ വാഹനത്തിന്റെ ബുക്കിങ് ആരംഭിക്കുകയും. ഫെബ്രുവരി ആദ്യം മുതലെ കോംപാക്‌ട് എസ്‌യുവി ഡെലിവറി ചെയ്തു തുടങ്ങുമെന്നുമാണാ കിയ അറിയിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News