സിറോസ് സ്വന്തമാക്കാം; ബുക്കിംഗ് നാളെ മുതൽ

കൊറിയൻ കമ്പനി കിയയുടെ ഏറ്റവും പുതിയ എസ്‌യുവിയായ സിറോസ് അടുത്ത മാസമാണ് വിപണിയില്‍ എത്തുക. സിറോസിന്റെ മോഡലിന്റെ ബുക്കിംഗ് ജനുവരി മൂന്ന് മുതല്‍ ആരംഭിക്കുകയാണ്. താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 25000 രൂപ ടോക്കണ്‍ തുക നല്‍കി ഓണ്‍ലൈനായോ അല്ലെങ്കില്‍ കമ്പനിയുടെ ഡീലര്‍ഷിപ്പ് വഴിയോ ഇത് ബുക്ക് ചെയ്യാം.

HTK, HTK (O), HTK+, HTX, HTX+, HTX+ (O) എന്നിങ്ങനെ ആറ് ട്രിം ലെവലുകളിലാണ് സിറോസ് എത്തുക . ഫോസ്റ്റ് ബ്ലൂ, ഗ്ലേസിയര്‍ വൈറ്റ് പേള്‍, സ്പാര്‍ക്ക്‌ലിംഗ് സില്‍വര്‍, പ്യൂറ്റര്‍ ഒലിവ്, ഗ്രാവിറ്റി ഗ്രേ, അറോറ ബ്ലാക്ക് പേള്‍ , ഇന്റെന്‍സ് റെഡ്, ഇംപീരിയല്‍ ബ്ലൂ, എന്നിങ്ങനെ 8 കളറുകളിലാണ്‌ ഇതെത്തുന്നത്. കിയയുടെ മോഡല്‍ നിരയില്‍ സോനെറ്റിനും സെല്‍റ്റോസിനും ഇടയിൽ സ്ഥാനം പിടിക്കുന്ന മോഡൽ കൂടിയാണ് സിറോസ്.

also read: കുഞ്ഞൻ ഇവി തരംഗം; ഈസിയോ ജനുവരിയിൽ എത്തും

15 ഇഞ്ച് സ്റ്റീല്‍ വീലുകള്‍, 16 ഇഞ്ച് അലോയ് വീലുകള്‍, 17 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയ്ക്കൊപ്പം നാല് ഇന്റീരിയര്‍ കളര്‍ തീമുകളും അപ്ഹോള്‍സ്റ്ററിയും ഇതിൽ ഉൾക്കൊള്ളുന്നു. ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഡിസിടി, ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് യൂണിറ്റുകള്‍ എന്നിവ ഉള്‍പ്പെടും. പനോരമിക് സണ്‍റൂഫ്, പുതിയ 2 സ്‌പോക് സ്റ്റിയറിംഗ് വീല്‍, ആംബിയന്റ് ലൈറ്റുകള്‍, ഡ്രൈവിംഗ് മോഡുകള്‍, റിക്ലൈന്‍വെന്റിലേഷന്‍ ഫംഗ്ഷനുള്ള റിയര്‍ സീറ്റുകള്‍, എന്നിവയും പ്രധാന ഹൈ ഹൈലൈറ്റ് ആണ്. ഏകദേശം 9.50 ലക്ഷം രൂപ മുതല്‍ കിയ സിറോസിന്റെ വില തുടങ്ങുമെന്നാണ് വിലയിരുത്തൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News