‘മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ പോലും മാന്യമായി നടത്താൻ കഴിഞ്ഞില്ല, ജനക്കൂട്ടത്തിന്റെ പെരുമാറ്റം കുടുംബത്തിന് ബുദ്ധിമുട്ടുണ്ടാക്കി’: നടൻ കിച്ച സുധീപിന്റെ മകൾ

കഴിഞ്ഞ ദിവസമായിരുന്നു കന്നഡ നടൻ കിച്ച സുധീപിന്റെ അമ്മ സരോജ സഞ്ജീവിന്റെ വിയോഗം. ഇപ്പോഴിതാ സംസ്‌കാര ചടങ്ങിനിടെയുള്ള ജനക്കൂട്ടത്തിന്റെ പെരുമാറ്റം കുടുംബത്തിന് ബുദ്ധിമുട്ടുണ്ടാക്കി എന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരത്തിന്റെ മകൾ സാൻവി.

ഇന്ന് എന്റെ കുടുംബത്തിന് ഏറെ വേദന നിറഞ്ഞ ദിവസമായിരുന്നു എന്നും അമ്മയുടെ വേർപാടിൽ വേദനിക്കുന്ന സമയത്ത് പോലും ആളുകളുടെ ഉന്തും തല്ലും തന്റെ അച്ചന് നേരിടേണ്ടി വന്നു. മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ പോലും മാന്യമായി നടത്താൻ തങ്ങൾക്ക് ബുദ്ധിമുട്ടേണ്ടി വന്നു എന്നാണ് സാൻവി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. വേദനിക്കുമ്പോൾ മുഖത്തേക്ക് ക്യാമറകൾ സൂം ചെയ്തു. എങ്ങനെയാണ് ആളുകൾക്ക് ഇത്രത്തോളം മനുഷ്യത്വരഹിതരാകാൻ കഴിയുന്നത് എന്ന് അറിയില്ല,’ എന്നാണ് എന്ന് സാൻവിയുടെ കുറിപ്പ്.

ALSO READ: കാൻ ഫിലിം ഫെസ്റ്റിൽ തിളങ്ങിയ ചിത്രം തിയേറ്ററുകളിൽ എത്തിക്കാൻ റാണ ദഗ്ഗുബതി; റിലീസ് തീയതി പ്രഖ്യാപിച്ചു

ജയ നഗറിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് കിച്ച സുധീപിന്‍റെ അമ്മ സരോജ സഞ്ജീവ് അന്തരിച്ചത്. അതേസമയം മുൻ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെെയേ കെട്ടിപ്പിടിച്ച് കരയുന്ന കിച്ച സുദീപിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.കിച്ച സുദീപിൻ്റെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് ബസവരാജ് ബൊമ്മെെ.രാഷ്ട്രീയ നേതാക്കളും സിനിമ താരങ്ങളും ഉൾപ്പടെ നിരവധിയാളുകൾ നടനെ സാന്ത്വനിപ്പിക്കാൻ എത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News