‘എന്റെ കുട്ടി സഖാവിന് ഇതിരിക്കട്ടെ’; ജെയ്ക്കിന്റെ പ്രചാരണത്തില്‍ ശ്രദ്ധനേടി കുട്ടി സഖാവ്

പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന്റെ സ്ഥാനാര്‍ത്ഥി പര്യടനത്തിന് ഊഷ്മള വരവേല്‍പ്പാണ് ലഭിച്ചത്. അയര്‍ക്കുന്നം പഞ്ചായത്തില്‍ നടത്തിയ പര്യടനത്തിനിടയില്‍ ഒരു കുട്ടി സഖാവ് ജെയ്ക്കിനെ സ്വീകരിക്കാനെത്തിയത് ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചു. തന്റെ ഇഷ്ട നേതാവിനെ കാണാന്‍ അതീവ ഉത്സാഹത്തോടെയാണ് കുട്ടി സഖാവ് എത്തിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

also read :എനിക്ക് കരച്ചില്‍ വരുന്നു, രാത്രി ഒന്നരവരെ ദുൽഖർ ഭക്ഷണം പോലും കഴിക്കാതെ ഡബ്ബ് ചെയ്യുകയായിരുന്നു: ഐശ്വര്യ ലക്ഷ്മി

ചുവന്ന ഉടുപ്പും ചുവന്ന തൊപ്പിയുമണിഞ്ഞാണ് കുട്ടി സഖാവ് പ്രിയ നേതാവിനെ കാണാനെത്തിയത്. ‘ഞാനും എന്റെ നേതാവിന്റെ പ്രചാരണത്തില്‍ ഉണ്ടേ എന്നായിരുന്നു’ കുട്ടി സഖാവിന്റെ ഭാവം. ഇടയ്ക്ക് ഇടംകണ്ണിട്ട് തന്റെ അടുത്ത് നില്‍ക്കുന്ന ജെയ്ക്കിനെ അവള്‍ നോക്കുന്നതും വീഡിയോയില്‍ കാണാം. ജെയ്ക് തന്റെ കുട്ടി ആരാധികയെ കണ്ടതും ചെറു പുഞ്ചിരി നിറച്ച് കൈയിലുണ്ടായിരുന്ന ചുവന്ന റോസാപ്പൂ അവള്‍ക്ക് നല്‍കി. ചുറ്റുമൊന്ന് കണ്ണോടിച്ച ശേഷം തനിക്ക് കിട്ടിയ സമ്മാനം അവള്‍ മുറുകെ പിടിക്കുന്നതും വീഡിയോയില്‍ കാണാം.

also read :‘പ്രതിസന്ധികള്‍ക്കിടയിലും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നു’; ധനമന്ത്രിയെ അഭിനന്ദിച്ച് മന്ത്രി പി രാജീവ്

പര്യടനത്തിന്റെ മൂന്നാം ദിവസവും ജെയ്ക്കിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. വികസനം മുന്‍നിര്‍ത്തിയാണ് എല്‍ഡിഎഫിന്റെ പ്രചാരണം. ‘പുതിയ പുതുപ്പളളി’ എന്ന ആശയമാണ് മണ്ഡലത്തിലാകെ ജെയ്ക് ഉയര്‍ത്തിപ്പിടിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News