പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്‌നേഹം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്‌നേഹം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിനെ തിരുവല്ല പൊലീസ് പിടികൂടി. ഇരവിപേരൂര്‍ വള്ളംകുളം പുത്തന്‍ പറമ്പില്‍ വീട്ടില്‍ നിന്നും കവിയൂര്‍ കോട്ടൂര്‍ ഓര്‍ത്തഡോക്‌സ് പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന പുത്തന്‍ പറമ്പില്‍ അനീഷ്‌കുര്യനാണ് അറസ്റ്റിലായത്. കുട്ടി പഠിക്കാന്‍ പോയപ്പോള്‍ മല്ലപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ നിന്നും സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ട് പോയി ഇയാളുടെ അമ്മയുടെ വെങ്കോട്ടയിലെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ജനന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് തുടങ്ങിയ രേഖകള്‍ ഇയാള്‍ കൈക്കലാക്കുകയും ചെയ്തു.

ALSO READ: ഓട്ടോറിക്ഷ ഡ്രൈവറോട് അമ്പത് രൂപ ചോദിച്ചെത്തി, പട്ടാപ്പകല്‍ ഫോണും പണവും കവര്‍ന്നു; യുവാക്കള്‍ പിടിയില്‍

കഴിഞ്ഞദിവസമാണ് തിരുവല്ല പൊലീസില്‍ കുട്ടി മൊഴിനല്‍കിയത്, തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു. ജില്ലാ പൊലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിര്‍ദേശാനുസരണം പ്രതിക്കായുള്ള തെരച്ചില്‍ എസ് എച്ച് ഓയുടെ നേതൃത്വത്തിലുള്ള സംഘം ഊര്‍ജ്ജിതമാക്കിയിരുന്നു. തുടര്‍ന്ന് ഞാലിക്കണ്ടത്തു നിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. ഇയാളുടെ മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു.

ALSO READ: പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ ശ്രദ്ധേയമായ സംഭാവനയാണ് കെ ജെ ജേക്കബ് നല്‍കിയത്; അനുശോചിച്ച് മുഖ്യമന്ത്രി

കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും, തുടര്‍ നടപടികള്‍ കൈക്കൊള്ളുകയും ചെയ്തു. കുട്ടിയുടെ മൊഴി കോടതിയില്‍ രേഖപ്പെടുത്തി. പ്രതി കൈവശപ്പെടുത്തിയ രേഖകള്‍ റാന്നി അങ്ങാടി പേട്ടയിലെ സ്വകാര്യ വ്യക്തിയുടെ കടമുറിക്കുള്ളില്‍ നിന്നും അന്വേഷണസംഘം കണ്ടെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News