തട്ടിക്കൊണ്ടുപോയ കുട്ടിയോട് സ്വന്തം മകനെപ്പോലെ വാത്സല്യം: ഒടുവിൽ പിരിയാൻ വയ്യാതെ തേങ്ങി ഇരുവരും

kidnap

ജയ്‌പൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് ഇപ്പോഴും ആ കാഴ്ച്ച മറക്കാൻ കഴിഞ്ഞിട്ടില്ല. പതിനാല് മാസം മുൻപ് കാണാതായ പൃഥ്വി എന്ന കുട്ടിയെ കുട്ടിയെ രക്ഷിച്ച് കുടുംബത്തിന് കൈമാറുമ്പോൾ ഇങ്ങനെ ഒരു കാഴ്ചയ്ക്ക് സാക്ഷിയാകുമെന്ന് ആരും വിചാരിച്ചിരുന്നില്ല. പിരിയാൻ വയ്യാതെ പൊലീസ് സ്റ്റേഷനിൽ വെച്ച് പൊട്ടിക്കരയുകയായിരുന്നു കുട്ടിയും കുട്ടിയെ തട്ടിക്കൊണ്ട് പോയ തനൂജൂം.

ALSO READ: കൊച്ചി – ബംഗളൂരു വ്യവസായ ഇടനാഴിക്ക് കേന്ദ്രത്തിന്റെ അംഗീകാരം; പ്രധാന ഭാഗം പാലക്കാട് വ്യവസായ സ്മാർട്ട് സിറ്റി: മന്ത്രി പി രാജീവ്

പത്ത് മാസം മുൻപാണ് പൃഥ്വി എന്ന കുട്ടിയെ പ്രതി തട്ടിക്കൊണ്ട് പോയത്. അന്ന് പതിനൊന്ന് മാസം പ്രായമേ പൃഥ്വിക്ക് ഉണ്ടായിരുന്നുള്ളു. ഏറെ നാളത്തെ തെരച്ചിലിനൊടുവിൽ കുട്ടിയെ കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയിരുന്നു.

ALSO READ: റഷ്യയില്‍ തൊഴില്‍തട്ടിപ്പിനിരയായ മലയാളികളെ തിരികെയെത്തിക്കണം; കേന്ദ്രസർക്കാരിന് കത്തയച്ച് മുഖ്യമന്ത്രി

തുടർന്ന് കുട്ടിയെ പ്രതിക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തിച്ചു. പിന്നാലെ പൊലീസ് ഉദ്യോഗസ്ഥൻ പ്രതിയിൽ നിന്നും കുട്ടിയെ പിടിച്ച് വാങ്ങി അമ്മയ്ക്ക് കൈമാറാൻ ശ്രമിച്ചപ്പോൾ കുട്ടി പൊട്ടിക്കരയുകയായിരുന്നു. ഇത് കണ്ട പ്രതിയും കരഞ്ഞു. തനൂജിനെ കെട്ടിപിടിച്ച് കരഞ്ഞുകൊണ്ടിരുന്നു കുട്ടിയെ ഏറെ പണിപ്പെട്ടാണ് പൊലീസ് അമ്മയ്ക്ക് കൈമാറിയത്.ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ALSO READ: 250 രോഗികള്‍ക്ക് വിജയകരമായി അന്യൂറിസം കോയിലിംഗ് ചികിത്സ; രിത്ര നേട്ടവുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ്

ഏറെ നാൾ നീണ്ടുനിന്ന അന്വേഷണത്തിന് ശേഷമാണ് കുട്ടിയെ പൊലീസ് കണ്ടെത്തിയത്. സന്ന്യാസി എന്ന വ്യാജേന ഇയാൾ കുട്ടിയുമായി ഖദേർ പ്രദേശത്ത് താമസിച്ചു വരികയായിരുന്നു.അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് പ്രതിയെ പറ്റിയുള്ള വിവരം നൽകുന്നവർക്ക് ഇരുപത്തി അയ്യായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.ഇതിന് പിന്നാലെയാണ് പൊലീസ് പ്രതിയിലേക്ക് എത്തിപ്പെട്ടത്.

ALSO READ: അവധി ദിവസങ്ങളില്‍ കൂടുതല്‍ സമയം ഉറങ്ങുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ നിങ്ങള്‍ ഈ രോഗത്തില്‍ നിന്നും രക്ഷപ്പെട്ടു

കുട്ടിയുടെ അമ്മയുടെ ബന്ധു കുട്ടിയാണ് പ്രതി. അതുകൊണ്ട് തന്നെ സ്വന്തം മകനെ പോലെയാണ് ഇയാൾ കുട്ടിയെ പരിചരിച്ചത്. പ്രതിക്ക് കുട്ടിയുടെ അമ്മയെ വിവാഹം കഴിക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. ഇത് കുട്ടിയുടെ അമ്മ എതിർത്തത്തിൽ പ്രകോപിതനായാണ് ഇയാൾ കുട്ടിയെ തട്ടിക്കൊണ്ട് പോയത്.

ALSO READ: സൗരാഷ്ട്ര, കച്ച് മേഖലകളിൽ രൂപപ്പെട്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാൻ സാധ്യത; ഉത്തരേന്ത്യയിൽ ശമനമില്ലാതെ മഴ

മുൻ പൊലീസ് ഉദ്യോഗസ്ഥൻ കൂടിയായിരുന്നു ഇയാൾ. യുപി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിലടക്കം ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അതിനാൽ പൊലീസ് നടപടികൾ വ്യക്തമായി ഇയാൾക്ക് അറിയാമായിരുന്നു. ഇത് കൂടുതൽ ദിവസം ഒളിവിൽ കഴിയാൻ പ്രതിയെ സഹായിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here