കൊല്ലം ഓയൂരില്‍ നിന്നും കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. തെളിവെടുപ്പും, ശാസ്ത്രീയ പരിശോധനയും പൂര്‍ത്തിയാക്കാന്‍ പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യo. കൊട്ടാരക്കര ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടാണ് കേസ് പരിഗണിച്ചത്.
ഓയൂരില്‍ നിന്ന് 6 വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിലാല്‍ അറസ്റ്റിലായ ഒന്നാംപ്രതി പത്മകുമാര്‍ രണ്ടാംപ്രതി ഭാര്യ അനിതകുമാരി മൂന്നാം പ്രതി മകള്‍ അനുപമ എന്നിവരെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടാണ് റൂറല്‍ ക്രൈം ബ്രാഞ്ച് കൊട്ടാരക്കര കോടതിയെ സമീപിച്ചത്.
കസ്റ്റഡി അപേക്ഷ പരിഗണിച്ച കോടതി ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ പ്രതികളെ വിട്ടു. തെളിവ് കണ്ടെത്തുന്നതിനും, കൂടുതല്‍ ചോദ്യം ചെയ്യുന്നതിനുമായി 7 ദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ക്രൈം ബ്രാഞ്ച് ആവശ്യം.എന്നാല്‍ ഇതിനെ പ്രതിഭാഗം എതിര്‍ത്തു. കേസില്‍ തെളിവുകള്‍ പോലീസ് നേരത്തെ തന്നെ ശേഖരിച്ചതാണെന്നും, ഇതിനാല്‍ ക്രൈം ബ്രാഞ്ച് വാദങ്ങള്‍ നിലനില്‍ക്കില്ലെന്നും പ്രതിഭാഗം പറഞ്ഞു. ഇരു വിഭാഗത്തിന്റെ വാദം പൂര്‍ത്തിയായതോടെയാണ് പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിടുകയായിരുന്നു.അതേ സമയം പ്രതികളെ ഇന്ന് ചോദ്യം ചെയ്യും. പ്രതികളുടെ സാമ്പത്തിക ബാധ്യത സംബന്ധിക്കുന്ന വിവരങള്‍ ശേഖരിക്കും സാമ്പത്തിക ബാധ്യത തീര്‍ക്കാനാണ് കുട്ടിയെ തട്ടികൊണ്ട് പോയതെന്ന മൊഴി ശരിയാണൊ എന്ന് പരിശോധിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here