പേട്ടയില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതി പിടിയില്‍

പേട്ടയില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതി പിടിയില്‍. കൊല്ലത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതി തിരുവനന്തപുരം സ്വദേശിയെന്ന് സൂചന. പ്രതി പോക്സോ കേസ് പ്രതിയാണ്വർക്കല ഇടവ സ്വദേശിയാണ് അറസ്റ്റിലായത്.  തിരുവനന്തപുരം ഡി.സി.പി നിധിന്‍ രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

ഉപദ്രവിക്കണം എന്ന ലക്ഷ്യത്തോടെയാണ് തട്ടിക്കൊണ്ടുപോയത്. കുഞ്ഞ് കരഞ്ഞപ്പോള്‍ മൂക്കും വായും പൊത്തിപ്പിടിച്ചു. ബോധം പോയതോടെ മരിച്ചെന്ന് കരുതി. തുടര്‍ന്ന് കുഞ്ഞിനെ പൊന്തക്കാട്ടിലെ ഓടയില്‍ ഉപേക്ഷിച്ചുവെന്നാണ് കരുതിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായത്. പേട്ട പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

നാടോടി ദമ്പതികളായ ഹൈദരാബാദ് സ്വദേശികളുടെ മകളെ ഫെബ്രുവരി 19ന് പുലര്‍ച്ചെയാണ് കാണാതായത്  സഹോദരങ്ങള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ടു വയസുകാരിയെ കാണാതാകുകയായിരുന്നു. രണ്ടുപേര്‍ ചേര്‍ന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണു സംശയിച്ചിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News