പേട്ടയിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം; പ്രതിയുമായി ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും

പേട്ടയിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ അറസ്റ്റിലായ പ്രതിയുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും.കസ്റ്റഡിയിലുള്ള പ്രതിയെ ചോദ്യം ചെയ്യുകയാണ്. പോക്‌സോ അടക്കം നിരവധി കേസുകളില്‍ പ്രതിയായ ഹസന്‍കുട്ടി എന്നയാളെ ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘം കൊല്ലത്തുനിന്നാണ് പിടികൂടിയത്.

ALSO READ: മദ്യ നയ അഴിമതി കേസ്; അരവിന്ദ് കെജ്‌രിവാൾ ഇന്നും ഇ ഡിക്ക് മുന്നിൽ ഹാജരായേക്കില്ല

ബിഹാര്‍ സ്വദേശികളായ നാടോടി ദമ്പതിമാരുടെ രണ്ടുവയസ്സുള്ള പെണ്‍കുഞ്ഞിനെ കാണാതായിരുന്നു. 19 മണിക്കൂറിന് ശേഷം ബ്രഹ്‌മോസിന് സമീപമുള്ള ഓടയില്‍ നിന്ന് കുട്ടിയെ കണ്ടെത്തി. . സിസിടിവിലൂടെയാണ് പ്രതിയിലേക്ക് എത്തിയത് . കുട്ടിയെ പ്രതി തട്ടികൊണ്ടുപോയത് ഉപദ്രവിക്കാനാണെന്ന് സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു. കുട്ടിയെ ഉപേക്ഷിച്ച ശേഷം പ്രതി പലസ്ഥലത്ത് കറങ്ങി നടന്നു.

പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുക്കും, കൂടുതൽ വിവരങ്ങൾ അതിലൂടെ വ്യക്തമാകും എന്നും അദ്ദേഹം പറഞ്ഞു.അരമണിക്കൂർ സ്ഥലത്തെത്തി നിരീക്ഷിച്ച ശേഷമാണ് തട്ടിക്കൊണ്ടു പോകൽ. ട്രെയിനിൽ പേട്ട റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി അവിടെ നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

ALSO READ: എസ്എസ്എൽസി പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News