പേട്ടയിൽ കുട്ടിയെ തട്ടികൊണ്ടുപോയ സംഭവം; പ്രതിയുടെ ചിത്രം കൈരളിന്യൂസിന്

പേട്ടയിൽ കുട്ടിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ അറസ്റ്റിലായ പ്രതിയുടെ ചിത്രം കൈരളി ന്യൂസിന്. പ്രതി ഹസൻ കുട്ടിയുടെ ഫോട്ടോയാണ് കൈരളിക്ക് ലഭിച്ചത്.

ALSO READ: കുവൈത്തില്‍ താമസ നിയമ ലംഘകര്‍ക്ക് പൊതുമാപ്പ് നല്‍കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

അതേസമയം കൊല്ലത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. സിസിടിവിലൂടെയാണ് പ്രതിയിലേക്ക് എത്തിയത് . കുട്ടിയെ പ്രതി തട്ടികൊണ്ടുപോയത് ഉപദ്രവിക്കാനാണെന്ന് സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു. കുട്ടിയെ ഉപേക്ഷിച്ച ശേഷം പ്രതി പലസ്ഥലത്ത് കറങ്ങി നടന്നു. പ്രതിയുടെ പേര് ഹസ്സൻ കുട്ടി എന്നാണ്.ഇയാൾ നേരത്തെ പോക്സോ കേസ് പ്രതിയാണ്. സിസിടിവിയിൽ നിന്ന് കിട്ടിയ ഫോട്ടോഗ്രാഫ് ഉപയോഗിച്ച് ജയിൽ ഹിസ്റ്ററി പരിശോധിച്ചുവെന്നും കമ്മീഷണർ വ്യക്തമാക്കി.പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുക്കും, കൂടുതൽ വിവരങ്ങൾ അതിലൂടെ വ്യക്തമാകും എന്നും അദ്ദേഹം പറഞ്ഞു.അരമണിക്കൂർ സ്ഥലത്തെത്തി നിരീക്ഷിച്ച ശേഷമാണ് തട്ടിക്കൊണ്ടു പോകൽ ട്രെയിനിൽ പേട്ട റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി അവിടെ നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

ALSO READ: എം ജി കലോൽസവം; ഓവറോൾ കിരീടം എറണാകുളം മഹാരാജാസ് കോളേജിന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News