പേട്ടയിൽ രണ്ട് വയസുകാരിയെ തട്ടികൊണ്ടുപോയ സംഭവം; അന്വേഷണത്തിനായി അഞ്ച് സംഘങ്ങൾ രൂപീകരിച്ചു

തിരുവനന്തപുരം പേട്ടയിൽ രണ്ട് വയസുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. അന്വേഷണത്തിനായി പൊലീസ് അഞ്ച് സംഘങ്ങൾ രൂപീകരിച്ചു. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് റെയിൽവേ സ്റ്റേഷന് സമീപം താമസിച്ചിരുന്ന നാടോടി ദമ്പതികളുടെ മകളെ തട്ടിക്കൊണ്ടുപോയത്. മൂന്നു സഹോദരങ്ങൾക്ക് ഒപ്പമാണ് കുട്ടി ഉറങ്ങാൻ കിടന്നതെന്ന് രക്ഷിതാക്കൾ പറയുന്നു. സംശയാസ്പദമായി ഒരു സ്കൂട്ടർ സംഭവം സ്ഥലത്ത് കണ്ടതായി മൊഴിയുണ്ട്.

Also read:വി​മാ​നം ഇ​റ​ങ്ങി 30 മി​നി​റ്റി​ന​കം ബാ​ഗേ​ജ് ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം

ബീഹാർ സ്വദേശികളായ അമർദ്വീപ് – റമീനദേവി ദമ്പതികളുടെ മകൾ മേരിയെയാണ് തട്ടികൊണ്ടുപോയത്. തിരുവനന്തപുരം നഗരത്തിലും അതിർത്തി ജില്ലകളിലും പരിശോധന ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News