ലോകത്ത് വൃക്കരോഗികളുടെ എണ്ണം കൂടിവരികയാണ്. മാര്‍ച്ചമാസത്തിലെ രണ്ടാമാഴ്ചയിലെ വ്യാഴാഴ്ച ലോകവൃക്കദിനമായി ആചരിക്കാറുണ്ട്. ഈ സാഹചര്യത്തിലാണ് വൃക്കരോഗത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. എല്ലാവര്‍ക്കും വൃക്ക ആരോഗ്യം എന്നതാണ് ഈ വര്‍ഷത്തെ പ്രധാനവിഷയം.
പത്തിലൊരാള്‍ക്ക് വൃക്കരോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ വൃക്ക പരിചരണം ഉറപ്പുവരുത്തുക ശരിയായ വൈദ്യസഹായം രോഗികള്‍ക്ക് നല്‍കുക എന്നിവയും ഇക്കഴിഞ്ഞ വൃക്കദിനത്തോടനുബന്ധിച്ചുള്ള പ്രധാന തീരുമാനങ്ങളാണ്.
പത്തിലൊരാള്‍ ഏതെങ്കിലും വൃക്കരോഗങ്ങള്‍ സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ പലരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. മൂത്രത്തിലെ അണുബാധ, വൃക്കസ്തംഭവനം എന്നിവയെല്ലാം ഇന്ന് സാധാരണയായി കാണപ്പെടുന്ന അസുഖങ്ങളാണ്. ഏത് പ്രായത്തിലും വിട്ടുമാറാത്ത വൃക്കരോഗങ്ങള്‍ ഉണ്ടാകാം. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പാരമ്പര്യം, വൃക്കയില്‍ കല്ലിന്റെ രോഗമുള്ളര്‍ ഇതൊക്കെ സ്ഥായിയായ വൃക്കരോഗങ്ങള്‍ ഉണ്ടാകാന്‍ കാരണമാണ്.
മൂത്രത്തിന്റെ നിറത്തിലുണ്ടാകുന്ന വൃത്യാസം ശ്രദ്ധിക്കേണ്ട കാര്യമാണ്. മാത്രമല്ല മൂത്രമൊഴിക്കുമ്പോഴുള്ള നീറ്റലും പുകച്ചിലും മൂത്രമൊഴിക്കാനുള്ള താമസമൊക്കെ വൃക്കരോഗങ്ങളുടെ ലക്ഷണമായി കണക്കാക്കാം. സാധാരണയായി കാണുന്ന ക്ഷീണം, വിളര്‍ച്ച, തലക്കറക്കം, ഛര്‍ദി, ഓക്കാനം എന്നിവയും ശ്വാസംമുട്ടല്‍, പേശിവലിച്ചില്‍ എന്നിവയും ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്. പിന്നെ കണ്‍തടത്തിലെയും കാലിലെയും നീരുകളും പ്രധാന ലക്ഷണമാണ്. അതിനാല്‍ രക്തം, മൂത്രം എന്നിവയുടെ പരിശോധന സമയാസമയങ്ങളില്‍ നടത്തേണ്ടത് അനിവാര്യമാണ്. പ്രമേഹവും രക്തസമ്മര്‍ദ്ദവും നിയന്ത്രിക്കണം. മദ്യപാനവും പുകവലി ശീലവും ഉപേക്ഷിക്കുന്നതിനൊപ്പം ജീവിതശൈലിയില്‍ മാറ്റം വരുത്തുന്നതും വൃക്കരോഗങ്ങളെ അകറ്റി നിര്‍ത്തും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here