മഹാരോഗത്തില്‍ നിന്ന് നടന്നുകയറിയ ആല്‍ബിനെ കാത്തിരുന്നത് മറ്റൊരു ദുരന്തം; വിയോഗം വിശ്വസിക്കാനാകാതെ നാട്

reels-filming-accident

മഹാരോഗത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടുത്തിയ യുവാവിന്റെ ജീവന്‍ അപകടത്തില്‍ പൊലിഞ്ഞതിന്റെ സങ്കടത്തിലാണ് കോഴിക്കോട് തണ്ണീര്‍ പന്തലിലെ നാട്ടുകാര്‍. കഴിഞ്ഞ ദിവസം ഓട്ടോ മേഖലയിലെ കമ്പനിക്കായ് റീല്‍സ് ചിത്രീകരിക്കുന്നതിനിടെ മരിച്ച ആല്‍ബിന്റെ നാട് നൊമ്പരക്കടലിലാണ്. മൃതദേഹം ഉച്ചയോടെ വീട്ടിലെത്തിക്കും

ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് തണ്ണീര്‍ പന്തലിലെ തച്ചിലേരി താഴെ കുനി സുരേഷ് ബാബുവിന്റെ മകന്‍ ആല്‍ബിന്റെ ഇരു വൃക്കകളും പ്രവര്‍ത്തനം നിലച്ചത്. നാട്ടുകാര്‍ ജനകീയ കമ്മറ്റി രൂപീകരിച്ച് നാല്‍പതിലേറെ ലക്ഷം രൂപ ചിലവഴിച്ചാണ് വൃക്ക മാറ്റി വെച്ചത്.

Also Read : കോഴിക്കോട് റീല്‍സ് ചിത്രീകരണത്തിനിടെ വാഹനം ഇടിച്ച് യുവാവിന് ദാരുണാന്ത്യം

അതിന് ശേഷം സാധാരണ ജീവിതം നയിച്ചു വരികയായിരുന്നു. മൂന്ന് മാസം ഗള്‍ഫില്‍ പോയിരുന്നെങ്കിലും ചികിത്സയുടെ ഭാഗമായി നാട്ടിലേക്ക് തിരിക്കുകയായിരുന്നു വീഡിയോ ചിത്രീകരണവും എഡിറ്റിംഗും ഹോബിയാക്കിയ ആല്‍ബിന്‍ പിന്നീടത് തൊഴില്‍ മേഖലയാക്കി.

കഠിനമായ തൊഴില്‍ ചെയ്യാന്‍ സാധ്യമാകാത്തതിനാല്‍ എല്ലാവരും പിന്തുണച്ചു . കോഴിക്കോട്ടെ വാഹന മേഖലയിലെ സ്ഥാപനത്തിന് വേണ്ടി റീല്‍സ് ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം . ആല്‍ബിന്റെ മരണം വിശ്വസിക്കാന്‍ പ്രയാസപ്പെടുകയാണ് ബന്ധുക്കളും നാട്ടുകാരും. ബന്ധു മുതദേഹം ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കിയിട്ടുണ്ട്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഉച്ചയോടെ തണ്ണീര്‍ പന്തലിലെ വീട്ടിലെത്തിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News