വൃക്കകളെ സംരക്ഷിക്കാം..ഈ മാർഗങ്ങളിലൂടെ..

വൃക്കരോഗികൾ വർധിച്ചു വരുകയാണ്. പ്രായഭേദമന്യേ എല്ലാവരിലും വൃക്ക രോഗങ്ങൾ പിടിപ്പെടുന്നുണ്ട്. ആരോഗ്യമുള്ള ശരീരത്തിന് ആരോഗ്യമുള്ള വൃക്കകള്‍ അത്യാവശ്യമാണ്. ഭക്ഷണക്രമങ്ങളും ജീവിതശൈലിയും വൃക്ക രോഗങ്ങള്‍ വര്‍ധിക്കാന്‍ കാരണമാവുന്നുണ്ട്. വിദഗ്ധരുടെ അഭിപ്രായപ്രകാരം 30 വയസിന് ശേഷമുള്ള ഓരോ പത്ത് വര്‍ഷം കൂടുമ്പോഴും മനുഷ്യശരീരത്തിലെ വൃക്കകളുടെ പ്രവര്‍ത്തനം കുറയുമെന്നാണ് പറയുന്നത്. എന്നാല്‍ ശരിയായ ഭക്ഷണക്രമവും ജീവിതരീതിയിലെ ചില മാറ്റങ്ങളും പാലിച്ചാല്‍ നമ്മുടെ വൃക്കകളുടെ ആരോഗ്യം കാത്തുസൂക്ഷിക്കാവുന്നതാണ്. അതിനായുള്ള ചില മാര്‍ഗ്ഗങ്ങള്‍ ഇവയാണ്:

Also read:‘മമ്മൂട്ടിയും മോഹൻലാലുമൊക്കെ വളരെ നല്ല മനുഷ്യരാണ് അച്ചോ’; നടനായിട്ടല്ല, അപ്പനായിട്ടാണ് വന്നിരിക്കുന്നത്; ജോണി ആന്റണി

ഇലക്കറികള്‍ ഭക്ഷണത്തില്‍ ഉൾപ്പെടുത്തുക

ദിവസേന ഭക്ഷണക്രമത്തില്‍ ഇലക്കറികള്‍ ധാരാളം കഴിക്കുന്നത് വൃക്കകളുടെ ആരോഗ്യത്തെ സംരക്ഷിക്കും. അതേസമയം അധികം എരിവും മസാലയുമടങ്ങിയ ആഹാരപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. കിഡ്നി സ്റ്റോണ്‍ ഉള്ളവര്‍ കാപ്പി ഒഴിവാക്കണം. എള്ളടങ്ങിയ ആഹാരം ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്താവുന്നതാണ്.

ധാരാളം വെള്ളം കുടിക്കണം

ശരീരത്തിലെ മാലിന്യങ്ങളെ അരിച്ചുമാറ്റുന്ന ജോലി നിര്‍വ്വഹിക്കുന്ന അവയവമാണ് വൃക്കകള്‍. വൃക്കകളുടെ ആരോഗ്യത്തിന് വെള്ളം അത്യാവശ്യമാണ്. വൃക്കകളില്‍ നിന്ന് വിഷാംശം പുറന്തള്ളാന്‍ വെള്ളം ധാരാളം കുടിക്കുക.

Also read:‘ലിയോ’ യുടെ ആദ്യ പത്ത് മിനിറ്റ് പ്രേക്ഷകർക്ക് ട്രീറ്റ് തന്നെ ആയിരിക്കും; ഒരിക്കലും അത് മിസ് ചെയ്യരുത്; ലോകേഷ് കനകരാജ്

വേദനസംഹാരികളുടെ ഉപയോഗം

വേദന സംഹാരി ഗുളികകളുടെ അമിത ഉപയോഗം വൃക്കകളുടെ ആരോഗ്യത്തെ തകരാറിലാക്കും. അതിനാല്‍ ഡോക്ടറുടെ നിർദ്ദേശ പ്രകാരം മാത്രം ഇവ ഉപയോഗിക്കുക.

മാനസിക പിരിമുറുക്കം, സമ്മർദ്ദം

സമ്മർദ്ദം, ടെന്‍ഷന്‍ എന്നിവയും വൃക്കകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. വ്യായാമങ്ങളില്‍ ഏര്‍പ്പെടുകയോ മറ്റ് വിനോദങ്ങള്‍ ശീലമാക്കുകയോ ചെയുന്നത് വഴി അവ കുറയ്ക്കാൻ സഹായിക്കും.

ലഹരി വസ്തുക്കളുടെ ഉപയോഗം

അമിതമായ പുകവലിയും മദ്യപാനവും വൃക്കകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. അതിനാല്‍ അവ ഒഴിവാക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News