വൃക്ക രോഗിയും, നിര്‍ധന കുടുംബത്തിലെ അംഗവുമായിരുന്നു കൊല്ലം കടക്കല്‍ സ്വദേശിയായ സൗമ്യ. രണ്ട് വൃക്കകളും തകരാറിലായ സൗമ്യ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് നടത്തിയാണ് ജീവന്‍ നിലനിര്‍ത്തിയത്. ഭര്‍ത്താവ് ഉപേക്ഷിച്ച സൗമ്യയും, രണ്ടു മക്കളും വൃദ്ധരായ മാതാപിതാക്കളുടെ തുച്ഛമായ വരുമാനത്തിലാണ് ജീവിച്ചിരുന്നത്. സ്വന്തമായി വീട് പോലുമില്ലാത്ത ഈ നിര്‍ധന കുടുംബം ഒരു ബന്ധുവിന്റെ ചെറിയ വീട്ടിലാണ് കഴിഞ്ഞിരുന്നത്.
ALSO READ: വീട്ടില്‍ നിന്ന് വിളിച്ചിറക്കി യുവാവിനെ കൊലപ്പെടുത്തിയ സംഭവം; പ്രതി പിടിയില്‍
അമ്മ പ്രസന്നകുമാരി ഒരു വൃക്ക സ്വന്തം മകള്‍ക്ക് നല്‍കാന്‍ തയാറായിരുന്നുവെങ്കിലും, കിഡ്നി ട്രാന്‍സ്പ്ലാന്റ്റേഷനും,മറ്റ് ആശുപത്രി ചെലവുകള്‍ക്കും ആവശ്യമായി വരുന്ന വലിയ തുക കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഡയാലിസിസ് ചെയ്ത് ഓരോ ദിവസവും തള്ളി നീക്കുകയായിരുന്നു. കിഡ്നി ട്രാന്‍സ്പ്ലാന്റ്റേഷനുള്ള സാമ്പത്തിക സഹായം അഭ്യര്‍ദ്ധിച്ചു കൊണ്ട് സൗമ്യയെ കുറിച്ചുള്ള ഒരു പത്രവാര്‍ത്ത വളരെ യാദൃച്ഛികമായിട്ടാണ് മെഡിട്രീന ആശുപത്രി നെഫ്രോളജി കണ്‍സള്‍ട്ടന്റ് ഡോ റെമി ജോര്‍ജ് തോമസ് കാണുന്നത്. അദ്ദേഹം ഈ വാര്‍ത്തയുടെ വിവരങ്ങള്‍ മെഡിട്രീന ഹോസ്പിറ്റല്‍ എം ഡിയും, ചെയര്‍മാനും, പ്രശസ്ത ഹൃദ്രോഗ വിദഗ്ദ്ധനുമായ ഡോ പ്രതാപ് കുമാറിനെയും, മെഡിട്രീന ഗ്രൂപ്പ് സി ഇ ഓ ഡോ മഞ്ജു പ്രതാപിനെയും അറിയിച്ചു.
ALSO READ: ബംഗാള്‍ ട്രെയിന്‍ അപകടം; അഞ്ച് മരണം, 25 പേര്‍ക്ക് പരിക്ക്
അന്ന് തന്നെ ഇരുവരും ഡോ റെമിയുമായി സംസാരിക്കുകയും, സൗമ്യയുടെ ചികിത്സാ ചിലവുകള്‍ പൂര്‍ണ്ണമായും മെഡിട്രീന ഏറ്റെടുക്കുകയും,സൗജന്യമായി കിഡ്നി ട്രാന്‍സ്പ്ലാന്റ്റേഷന്‍ നടത്തിക്കൊടുക്കാമെന്നു അവരെ അറിയിക്കുകയും ചെയ്തു. പിന്നീട് സൗമ്യക്കും, അമ്മയ്ക്കും ഹോസ്പിറ്റലില്‍ പരിശോധനകള്‍
നടത്തുകയും, അമ്മയുടെ ഒരു വൃക്ക സൗമ്യക്ക് നല്‍കുവാന്‍ തീരുമാനിക്കുകയും ചെയ്തു. ജൂണ്‍ ഒന്നാം തീയതി മെഡിട്രീന ആശുപത്രിയില്‍ വളരെ വിജയകരമായ നിലയില്‍ സൗമ്യയുടെ കിഡ്നി ട്രാന്‍സ്പ്ലാന്റ്റേഷന്‍ നടന്നു. സര്‍ജറിക്ക് ശേഷം സൗമ്യയുടെ ശരീരം വളരെ വേഗം തന്നെ പുതിയ വൃക്കയെ സ്വീകരിക്കുകയും, വൃക്കയുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുകയും ചെയ്തു. ഏതാണ്ട് 12 ലക്ഷത്തിലേറെ രൂപയാണ് ഈ കിഡ്നി ട്രാന്‍സ്പ്ലാന്റ്റേഷനു വേണ്ടി മെഡിട്രീന ചിലവഴിച്ചത്. സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി ഒരു സാധു കുടുംബത്തിലെ അംഗമായ യുവതിക്ക് പുനര്‍ജന്മം നല്കാന്‍ ഈ പുണ്യ പ്രവര്‍ത്തിയിലൂടെ മെഡിട്രീന ഗ്രൂപ്പിന് കഴിഞ്ഞിട്ടുണ്ട്.
ഡോ റെമി ജോര്‍ജിനൊപ്പം യൂറോളജി വിഭാഗത്തിലെ ഡോ രവീന്ദ്ര, ഡോ പ്രവീണ്‍ സുന്ദര്‍, ഡോ വിപിന്‍ദാസ്, അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ ശങ്കര്‍,ഡോ നഹാസ്, ഡോ ആകാശ് (സിടിവിഎസ്), അബിന്‍സ് കുര്യന്‍ (ട്രാന്‍സ്പ്ലാന്റ് കോര്‍ഡിനേറ്റര്‍), ഒടി സ്റ്റാഫുകള്‍, ടെക്നീഷ്യന്‍സ്, നഴ്‌സസ്, മറ്റു അനുബന്ധ ജീവനക്കാരും അടങ്ങുന്ന വലിയ ഒരു ടീമാണ് ഈ ദൗത്യത്തില്‍ പങ്ക് ചേര്‍ന്നത്.
കൂടാതെ കിഡ്നി ട്രാന്‍സ്പ്ലാന്റ് കഴിഞ്ഞിട്ടുള്ള വൃക്ക രോഗികള്‍ക്കും, കിഡ്നി ദാനം ചെയ്തിട്ടുള്ളവര്‍ക്കും തുടര്‍ചികിത്സക്കും,മറ്റു പരിശോനകള്‍ക്കുമായി കിഡ്നി ട്രാന്‍സ്പ്ലാന്റ് ക്ലിനിക്കും മെഡിട്രീനയില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. എല്ലാ വെള്ളിയാഴ്ചയും ഉച്ചക്ക് 2 മുതല്‍ 4 വരെയായിരിക്കും ട്രാന്‍സ്പ്ലാന്റ് ക്ലിനിക്കിന്റെ പ്രവര്‍ത്തന സമയം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here