രാജ്യത്തിന്റെ അവയവമാറ്റ ചരിത്രത്തിൽ ആദ്യം; ജില്ലാതല സർക്കാർ ആശുപത്രിയിൽ നടന്ന വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം

രാജ്യത്തിന്റെ അവയവമാറ്റ ചരിത്രത്തിൽ ആദ്യമായി ഒരു ജില്ലാതല സർക്കാർ ആശുപത്രിയിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നു. എറണാകുളം ജനറൽ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. മന്ത്രി വീണാ ജോർജ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.

ALSO READ: ബിരുദ – ബിരുദാനന്തര കോഴ്‌സുകളിലേക്ക് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ച് സര്‍വകലാശാലകള്‍

അമ്മയാണ് മകന് വൃക്ക നൽകിയത്. ശസ്ത്രക്രിയ വിജയമായെന്നും മന്ത്രി വ്യക്തമാക്കി. വൃക്ക നൽകിയ 50 വയസുള്ള അമ്മയും സ്വീകരിച്ച 28 വയസുള്ള മകനും സുഖമായിരിക്കുന്നു എന്ന വിവരവും മന്ത്രി പങ്കുവെച്ച കുറിപ്പിൽ പറയുന്നു. രാജ്യത്തിന്റെ തന്നെ ആരോഗ്യ മേഖലയിലെ ഒരു ചരിത്ര സന്ദർഭമാണിത്. മുഴുവൻ ടീമംഗങ്ങളെയും അഭിനന്ദിക്കുന്നതായും മന്ത്രി കുറിച്ചു.

ALSO READ: രാജ്യം സുസ്ഥിരമായി നിലനിൽക്കുന്നത് ഭരണഘടനയുടെ കരുത്തിൽ: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി ശൈഖ് അബൂബക്കർ അഹമദ്

മന്ത്രി വീണാ ജോർജിന്റെ ഫേസ്ബുക് പോസ്റ്റ്

രാജ്യത്തിന്റെ അവയവമാറ്റ ചരിത്രത്തിൽ ആദ്യമായി ഒരു ജില്ലാതല സർക്കാർ ആശുപത്രിയിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നു. ഇന്ന് എറണാകുളം ജനറൽ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. അമ്മയാണ് മകന് വൃക്ക നൽകിയത്. ശസ്ത്രക്രിയ വിജയം. വൃക്ക നൽകിയ 50 വയസുള്ള അമ്മയും സ്വീകരിച്ച 28 വയസുള്ള മകനും സുഖമായിരിക്കുന്നു. രാജ്യത്തിന്റെ തന്നെ ആരോഗ്യ മേഖലയിലെ ഒരു ചരിത്ര സന്ദർഭമാണിത്. മുഴുവൻ ടീമംഗങ്ങളെയും അഭിനന്ദിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News