ഐസിസി ടി20 ലോകകപ്പിനുള്ള അസിസ്റ്റന്റ് കോച്ചായി കീറോൺ പൊള്ളാർഡ്

മുൻ വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ കീറോൺ പൊള്ളാർഡ് ഇനി ഐസിസി ടി20 ലോകകപ്പിനുള്ള അസിസ്റ്റന്റ് കോച്ച്. പൊള്ളാർഡിനെ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് നിയമിച്ചു.വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലും ജൂൺ നാലിന് ആരംഭിക്കുന്ന ലോകകപ്പിനുള്ള ഇംഗ്ലണ്ടിന്റെ കോച്ചിംഗ് സ്റ്റാഫിനൊപ്പം പൊള്ളാർഡ് ചേരും.

Also read:വെൽഫയറിന്റെ പരിഷ്കരിച്ച പതിപ്പ് ഈ വർഷം ആഗസ്റ്റിൽ ഇന്ത്യയിലേക്ക്

കഴിഞ്ഞ വർഷം മാത്രം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച പൊള്ളാർഡ് അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ ആദ്യ കോച്ചിന്റെ വേഷമാണ് ഏറ്റെടുക്കുന്നത്. നിലവില്‍ മുംബൈ ഇന്ത്യൻസിന്റെ കോച്ചിംഗ് ഡിപ്പാർട്ട്‌മെന്റിന്റെ ഭാഗം കൂടിയാണ് താരം.

വെസ്റ്റ് ഇൻഡീസിന്റെ 2012 ലെ പുരുഷ ടി20 ലോകകപ്പ് വിജയത്തിലും പൊള്ളാർഡ് ഭാഗമായിരുന്നു. ടി20യില്‍ വിവിധ ടൂര്‍ണമെന്റുകളിലായി 600ലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്.വിന്‍ഡീസ് പിച്ചുകളില്‍ മറ്റു ടീമുകളേക്കാള്‍ മേല്‍ക്കോയ്മ നേടാന്‍ പൊള്ളാര്‍ഡിന്റെ സാന്നിധ്യം ഗുണകരമാകുമെന്നാണ് ഇംഗ്ലണ്ടിന്റെ വിലയിരുത്തല്‍.

also read: ദേശീയ റോളര്‍ സ്‌കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പ്; ഇരട്ട വെള്ളി മെഡല്‍ നേടി മലയാളി താരം അബ്‌ന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News