കിഫ്ബി മസാല ബോണ്ട് കേസില്‍ ഇ ഡിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. മുന്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ വ്യക്തിവിവരങ്ങള്‍ എന്തിനാണ് ആവശ്യപ്പെട്ടതെന്ന് ഇ ഡിയോട്, ഹൈക്കോടതി ചോദിച്ചു. ഇത്തരം കാര്യങ്ങളില്‍ അന്വേഷണം ആവശ്യമാണോയെന്ന് അറിയിക്കാനും കോടതി ഇ ഡിയോട് നിര്‍ദേശിച്ചു. തോമസ് ഐസക്ക് ഉള്‍പ്പെടയുള്ളവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നതിനുള്ള സ്റ്റേ ഹൈക്കോടതി നീട്ടി.
READ ALSO:160 കി.മീ റേഞ്ചുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ ഇനി വെറും വെറും ഒരുലക്ഷം രൂപയ്ക്ക് !
കിഫ്ബി മസാല ബോണ്ട് ഇറക്കിയതുമായി ബന്ധപ്പെട്ട ഇടപാടില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക്കിനെതിരെ ഇ ഡി നിരന്തരം നോട്ടീസ് അയച്ചിരുന്നു. ഈ നോട്ടീസ് ചോദ്യം ചെയ്ത് തോമസും ഐസകും കിഫ്ബിയും നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. കിഫ്ബി മസാല ബോണ്ട് കേസില്‍ എന്താണ് നിയമലംഘനമെന്ന് ഇ ഡി വിശദീകരിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ഒപ്പം, എന്തിനാണ് തോമസ് ഐസകിന്റെ വ്യക്തിപരമായ വിവരങ്ങള്‍ ചോദിച്ചത്. അത്തരം കാര്യങ്ങളില്‍ അന്വേഷണം ആവശ്യമാണോ എന്ന് അറിയിക്കണമെന്നും ഹൈക്കോടതി ഇ ഡിക്ക് നിര്‍ദ്ദേശം നല്‍കി. നിരന്തരം സമന്‍സ് നല്‍കുന്നത് കൊണ്ടാണ് ഹര്‍ജിക്കാര്‍ക്ക് കോടതിയെ സമീപിക്കേണ്ടി വരുന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
READ ALSO:പാല്‍ തിളച്ചുതൂവുന്നതാണോ പ്രശ്‌നം? ഇതാ ഒരു പൊടിക്കൈ, ഇനി ആ ടെന്‍ഷന്‍ വേണ്ട !
തോമസ് ഐസക് ഉള്‍പ്പടെയുള്ളവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നതിനുള്ള സ്റ്റേ ഹൈക്കോടതി നീട്ടുകയും ചെയ്തു. മറ്റ് കാര്യങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണവുമായി മുന്നോട്ടുപോകാമെന്നും ഹൈക്കോടതി വ്യക്തമാക്കി. നേരത്തെ, കിഫ്ബിക്ക് അനുകൂലമായി റിസര്‍വ്ബാങ്കും കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മസാലബോണ്ടിന് അനുമതിയുണ്ടെന്നും തുകയുടെ കണക്ക് ലഭ്യമാക്കിയിരുന്നുവെന്നുമാണ് ആര്‍ബിഐ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, ഹര്‍ജി ഹൈക്കോടതി വിശദമായ വാദം കേള്‍ക്കാനായി നവംബര്‍ 24ലേക്ക് മാറ്റി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here