കിഫ്ബി മസാല ബോണ്ട്; ഡോ തോമസ് ഐസക്കിന് വീണ്ടും ഇ ഡി സമൻസ്

കിഫ്ബി മസാല ബോണ്ടിൽ മുൻ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കിന് ഇ ഡി വീണ്ടും സമൻസ് അയച്ചു. തിങ്കളാഴ്ച കൊച്ചിയിലെ ഇ ഡി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. നേരത്തെ തോമസ് ഐസക്കിൻ്റെ ഹർജി പരിഗണിച്ച ഹൈക്കോടതി കേസിൽ തുടർനടപടികൾ തടഞ്ഞിരുന്നു.  തോമസ് ഐസക്കിൻ്റെ ഹർജി പരിഗണിച്ചായിരുന്നു നടപടി.

ALSO READ: ജെഇഇ മെയിന്‍ 2024 ; പരീക്ഷാ കേന്ദ്രങ്ങള്‍ പ്രഖ്യാപിച്ചു

തോമസ് ഐസകിന് നോട്ടീസ് അയക്കുന്നതും  നേരത്തെ ഹൈക്കോടതി വിലക്കിയിരുന്നു. . വ്യക്തിഗത വിവരങ്ങൾ ചോദിച്ചെന്നെ തോമസ് ഐസക്കിന്റെ ഹർജിയിലായിരുന്നു ഈ നടപടി. തുടർച്ചയായി സമൻസ് അയക്കുകയാണെന്നും അനാവശ്യ രേഖകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും കേസിന്റെ പിന്നിൽ രാഷ്ട്രീയ താത്പര്യമാണെന്നുമായിരുന്നു തോമസ് ഐസക്കിന്റെ വാദം.
ഹർജി പരിഗണിച്ച കോടതി തോമസ് ഐസക്കിന് സമൻസ് അയക്കുന്നത് നിർത്തിവെക്കാൻ  നിർദേശിച്ചിരുന്നു. എന്നാൽ പിന്നീട്  അന്വേഷണം തുടരാൻ ഹൈക്കോടതി അനുമതി നൽകി. ഇതാൻ്റെ  അടിസ്ഥാനത്തിൽ  പഴയ സമൻസ് പിൻവലിച്ച് ഇഡി പുതിയത് നൽകുകയായിരുന്നു. കഴിഞ്ഞ 12 ന് ഹാജരാകാൻ നിർദേശിച്ചിരുന്നുവെങ്കിലും സാവകാശം തേടിയിരുന്നു. തുടർന്നാണ് തിങ്കളാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് പുതുക്കിയ സമൻസ് നൽകിയത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News