സംസ്ഥാനമാകെ അട്ടപ്പാടി മോഡൽ നീർത്തട വികസന പദ്ധതി നടപ്പാക്കാൻ തീരുമാനവുമായി കില(കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ).ആദ്യഘട്ടമായി സംസ്ഥാനത്തെ അഞ്ച് പഞ്ചായത്തുകളിൽ നിന്നുള്ള സംഘങ്ങൾക്ക് കിലയുടെ അഗളിയിലെ പട്ടികവർഗ വികസന പ്രകൃതി വിഭവ പരിപാലന കേന്ദ്രത്തിൽ പരിശീലനം നൽകി.
ALSO READ: ശക്തമായ മഴയ്ക്ക് സാധ്യത; തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി
പദ്ധതിയിൽ 400 പഞ്ചായത്തുകൾ രജിസ്റ്റർ ചെയ്തു. ഇവർക്ക് വിവിധ ഘട്ടങ്ങളിലായി പരിശീലനം നൽകുമെന്ന് കില ഡയറക്ടർ ജനറൽ ഡോ ജോയ് ഇളമൺ പറഞ്ഞു.അട്ടപ്പാടിയെ ഹരിതാഭമാക്കിയ പ്രവൃത്തികൾ പരിചയപ്പെടുത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. വിവിധ പ്രവർത്തനങ്ങളിലൂടെ അട്ടപ്പാടിയെ വികസനത്തിന് ഉൾപ്പടെ കൊണ്ടുവന്നത്.
ALSO READ: ലോക ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി അഫ്ഗാന്‍
ജപ്പാൻ സഹായത്തോടെയുള്ള പരിസ്ഥിതി പുനഃസ്ഥാപന വികസനപദ്ധതിയായ “ആഹാഡ്സ്’ ഇതിനു വഴിത്തിരിവായി. പതിമൂവായിരം ഹെക്ടറിലെ വനവൽക്കരണം മലയോരത്ത് വീണ്ടും ഉറവ പൊട്ടാൻ ഇടയാക്കി. മണ്ണ്, -ജല സംരക്ഷണ പ്രവർത്തനങ്ങളും ഇവിടിടെ നടപ്പാക്കി. കൃഷിയും കാലി വളർത്തലും തുടങ്ങി. തൊഴിലുറപ്പ് പദ്ധതി വഴി നടത്തിയ പ്രവൃത്തികൾ നൂറുകണക്കിന് ആദിവാസി കുടുംബങ്ങൾക്ക് സാമ്പത്തിക മുന്നേറ്റം നൽകി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here