അമേരിക്കയിലെ ഹവായിയിലെ പ്രധാനപ്പെട്ടതും എപ്പോഴും സജീവമായതുമായ അഗ്നിപർവ്വതങ്ങളിലൊന്നായ കിലോയ അഗ്നിപർവതം പൊട്ടിത്തെറിച്ചു. മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് അഗ്നിപർവതം പൊട്ടിത്തെറിച്ചത്.
ハワイ時間6月7日午前4:44、ハワイ島のキラウエアのハレマウマウ火口で噴火が確認されました! 現地ではその様子を見ようとハワイ火山国立公園に向かう人で混雑しているそうです🌋 #ihearthawaii #Kilauea
🎥 Hawaii Volcanoes National Park ↓https://t.co/B8HErW5tPB pic.twitter.com/FQxHvVZBW4
— iHeart_Hawaii (@iHeart_Hawaii) June 8, 2023
അമേരിക്കൻ സംസ്ഥാനമായ ഹവായിയിലാണ് ഈ അഗ്നിപർവതം സ്ഥിതി ചെയ്യുന്നത്. ദ്വീപ് മേഖലയാണ് ഹവായി. കിലോയയുടെ ഒരു കൊടുമുടിയായ കാൽഡിറയിലെ ഹാലെമൗമൗ അഗ്നിമുഖത്താണ് സ്‌ഫോടനമുണ്ടായത്. സ്പോടനത്തെത്തുടർന്ന് ലാവാ പ്രവഹിച്ചു. അന്തരീക്ഷമാകെ പൊടിപടലം നിറഞ്ഞു. കെട്ടിടങ്ങൾക്കും ആളുകൾക്കും ഭീഷണിയില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
Time lapse of #volcano that exploded in #Hawaii.
A Magnitude 4.8 earthquake had hit Hawaii, after which the #Kilauea volcano erupted. Lava has reportedly been flowing from the volcanic mass over the past 48 hours. pic.twitter.com/hGjGzRyHYZ
— Resonant News🌍 (@Resonant_News) June 8, 2023
പ്രധാനപ്പെട്ട അഞ്ച് അഗ്നിപർവ്വതങ്ങളാണ് ഹവായിയിലുള്ളത്. അവയിലൊന്നാണ് കിലോയ. ഈ അഞ്ച് അഗ്നിപർവ്വതങ്ങളും ചേർന്നാണ് ലോകപ്രശസ്ത ടൂറിസ്റ്റുകേന്ദ്രമായ ഹവായി ദ്വീപിന് രൂപംകൊടുത്തിട്ടുള്ളത്. മുൻപ് 2018 ലാണ് കിലോയ അഗ്നിപർവതം പൊട്ടിത്തെറിച്ച് കനത്ത നാശനഷ്ടം ഉണ്ടാകുന്നത്. അന്നുണ്ടായ പൊട്ടിത്തെറിയിൽ നിരവധി വീടുകളും വാഹനങ്ങളും പ്രദേശങ്ങളും തകർന്നിരുന്നു.
ALSO READ: മാര്‍ക്ക് ലിസ്റ്റ് വിവാദം; എസ്എഫ്‌ഐയെ തകര്‍ക്കാനുള്ള നീക്കം, ഗൂഡാലോചന നടന്നിട്ടുണ്ട്; പി എം ആര്‍ഷോ
കിലോയ അഗ്നിപർവ്വതത്തിന് വർഷങ്ങളോളം പഴക്കമുണ്ടെന്നാണ് അധികൃതർ വിശ്വസിക്കുന്നത്. ഇപ്പോൾ പൊട്ടിത്തെറിച്ച ഹാലെമൗമൗ ഉൾപ്പെടെ രണ്ട് അഗ്നിമുഖങ്ങൾ പർവ്വതത്തിനുണ്ട്. നിരന്തരമായി പ്രവഹിക്കുന്നത് എന്നർത്ഥം വരുന്നതാണ് കിലോയ എന്ന പേര്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here