മധ്യവയസ്‌ക്കനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

മധ്യവയസ്‌ക്കനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. പ്രതി അറസ്റ്റില്‍. അടൂര്‍ കുന്നത്തൂക്കര ചിറവരമ്പില്‍ വീട്ടില്‍ സുധാകരനാണ് കൊല്ലപ്പെട്ടത്. പ്രതി പെരിങ്ങനാട് മുണ്ടപ്പള്ളി കാവടി വീട്ടില്‍ അനിലാണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ 25 ന് ഉച്ചയോടെയാണ് സംഭവം. അനിലിന്റെ കൃഷിസ്ഥലത്തെ തൊഴിലാളിയായിരുന്നു സുധാകരന്‍. 25 ന് ഉച്ചയ്ക്ക് ഒരു മണിയോടെ സുധാകരന്‍ അനിലിനോട് ജോലി ചെയ്ത കൂലി ചോദിച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

സുധാകരന്റെ മുത്ത മകള്‍ അജിതയുടെ വീട്ടില്‍ വച്ച് തന്നെയാണ് സംഭവം. സുധാകരന്റെ വീടിന് വെളിയിരുന്ന തൂമ്പയും കസേരയും ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു. ഉടന്‍ അടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നല്‍കി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വെറ്റിലേറ്ററിലായിരുന്ന സുധാകരന്‍ 11 ന് വൈകിട്ടാണ് മരിച്ചത്.

പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്ക്കടിയേറ്റതാണ് മരണകാരണമെന്ന് വ്യക്തമായി. ഇതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അനില്‍ പിടിയിലായത്. ഇതിനിടെ സംഭവം സംബന്ധിച്ച് സുധാകരന്റെ ഇളയമകള്‍ അനിത പൊലീസില്‍ പരാതി നല്‍കിയിരുന്നു. അടൂര്‍ ഡി.വൈ.എസ്. പി ആര്‍.ജയരാജ് സ്റ്റേഷന്‍ ഓഫീസര്‍ ടി.ഡി. പ്രജീഷ് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News