മദ്യപിച്ചുണ്ടായ തർക്കം; ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊന്നു; സഹോദരനും സുഹൃത്തും അറസ്റ്റില്‍

തൃശൂർ ചേറ്റുപുഴയിൽ ബൈക്കിൽ നിന്നും വീണ് യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. അരിമ്പൂർ സ്വദേശി കുന്നത്തുംകര വീട്ടിൽ ഷൈൻ ആണ് കൊല്ലപ്പെട്ടത്. മദ്യപിച്ചുണ്ടായ തർക്കത്തിനിടെ സഹോദരനും സുഹൃത്തും ചേർന്നാണ് കൊലപാതകം നടത്തിയത്.
ഞായറാഴ്ച രാത്രി പതിനൊന്നരയോടെ അരണാട്ടുകര റോഡിൽ ചേറ്റുപുഴ കയറ്റത്തായിരുന്നു സംഭവം. ചേറ്റുപുഴയിലേക്ക് ഒരുമിച്ച് ബൈക്കിൽ വരുന്നതിനിടെ ഷൈൻ ബൈക്കിൽ നിന്നും വീണു എന്നായിരുന്നു പ്രതികൾ പൊലീസിനോട് പറഞ്ഞത്. കയറ്റം കയറുമ്പോൾ പുറകിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു എന്നാണ് പ്രതികൾ ആദ്യം പൊലീസിന് നൽകിയ മൊഴി. എന്നാൽ പൊലീസ് ഇത് മുഖവിലയ്ക്ക് എടുത്തിരുന്നില്ല. കൂടെയുണ്ടായിരുന്ന സഹോദരന്‍ ഷെറിനും സുഹൃത്തിനും പരുക്കുകളൊന്നും ഇല്ലാതിരുന്നതും പൊലീസിന്റെ സംശയം വർധിപ്പിച്ചു. തലക്ക് ഏറ്റ അടിയാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെ വ്യക്തമായി.
ഷെെനിന്‍റെ സംസ്കാര ചടങ്ങുകൾ കഴിഞ്ഞ ഉടൻ തന്നെ വെസ്റ്റ്‌ പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മദ്യപിച്ചുണ്ടായ തർക്കത്തെത്തുടർന്നാണ് കൊലപാതകം എന്ന് പ്രതികൾ സമ്മതിച്ചത്. ഹെൽമറ്റ് കൊണ്ട് തലക്കടിച്ച ശേഷം ഇവർ തന്നെയാണ് ആംബുലൻസ് വിളിച്ച് ഷൈനിനെ ആശുപത്രിയിൽ എത്തിച്ചത്. വണ്ടിയിൽ പെട്രോൾ തീർന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഷെറിനെയും സുഹൃത്ത് അരുണിനെയും സംഭവ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News