സഹോദരീ ഭര്‍ത്താവിനെ തലയ്ക്കടിച്ചുകൊന്നു, മൃതദേഹം പായയില്‍പ്പൊതിഞ്ഞ് മുറിയില്‍ വെച്ചു; 24-കാരന്‍ അറസ്റ്റില്‍

up murder

ദില്ലിയില്‍ സഹോദരീ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പായയില്‍പ്പൊതിഞ്ഞ് മുറിയില്‍ വെച്ച 24കാരന്‍ അറസ്റ്റില്‍. കൊലപാതക വിവരം പൊലീസിനെ അറിയിച്ചതും 24-കാരന്‍ തന്നെയാണ്. ഈസ്റ്റ് ദില്ലിയിലെ ഖിച്രിപൂരിലാണ് സംഭവം. മനീഷ് കുമാര്‍ എന്ന ചെറുപ്പക്കാരനാണ് സഹോദരീ ഭര്‍ത്താവ് അഭിഷേകിനെ കൊലപ്പെടുത്തിയത്.

നവംബര്‍ രണ്ടിനാണ് കൊലപാതകം നടന്നത്. മനീഷ് കുമാറിന്റെ സഹോദരി കോമളും അഭിഷേകും രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് വീട്ടുകാരുടെ സമ്മതമില്ലാതെയാണ് വിവാഹിതരായത്. എന്നാല്‍ വൈകാതെ പണവും മറ്റ് കാര്യങ്ങളും ആവശ്യപ്പെട്ട് കോമളിനെ അഭിഷേക് ഉപദ്രവിക്കാന്‍ തുടങ്ങി. ശാരീരികോപദ്രവം കൂടിയതോടെ കോമള്‍ അഭിഷേകുമായി പിണങ്ങി തിരികെ വീട്ടില്‍ വന്നു. സംഭവദിവസം കോമളിനെ അന്വേഷിച്ച് മദ്യപിച്ച് അഭിഷേക് കോമളിന്റെ വീട്ടിലെത്തി. എന്നാല്‍ അഭിഷേകിനൊപ്പം പോകില്ലെന്ന് കോമള്‍ പറഞ്ഞതോടെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് അയാള്‍ എല്ലാവരേയും വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ മനീഷ് അഭിഷേകിന്റെ തലയ്ക്ക് അടിച്ച് വീഴ്ത്തുകയും കത്തികൊണ്ട് പലതവണ കുത്തിയെന്നും ഡി.സി.പി അപൂര്‍വ ഗുപ്ത പറഞ്ഞു. മരിച്ച അഭിഷേകിന്റെ കഴുത്തിനും തലയ്ക്കുമാണ് പരിക്കുകളുള്ളതെന്നും പൊലീസ് അറിയിച്ചു.

ALSO READ:അമിത വേഗത്തിൽ വാഹനമോടിച്ചത് ചോദ്യം ചെയ്തപ്പോൾ ശത്രുതയായി, തമിഴ്നാട്ടിൽ യുവാക്കൾ സംഘം ചേർന്നെത്തി ദലിത് വിദ്യാർഥിയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News