കേന്ദ്ര സര്‍ക്കാറിന്റെ സഹായം അഭ്യര്‍ത്ഥിച്ച് സുഡാനില്‍ കൊല്ലപ്പെട്ട മലയാളിയുടെ ഭാര്യ. വെടിയേറ്റ് മരിച്ച് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ മൃതദേഹം പോലും നീക്കാന്‍ സാധിച്ചിട്ടില്ലെന്ന് സൈബല്ലത് ആല്‍ബര്‍ട്ട് പറഞ്ഞു. ഫ്‌ലാറ്റിന്റെ അടിത്തട്ടില്‍ ഭക്ഷണം പോലുമില്ലാതെ മക്കള്‍ക്കൊപ്പം ഭയന്ന് കഴിയുകയാണ്. പുറത്ത് നിന്ന് ഇതുവരെ ആര്‍ക്കും ഫ്‌ലാറ്റില്‍ എത്താന്‍ സാധിച്ചിട്ടില്ല. സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് അടിയന്തര സഹായം വേണമെന്നും സായിബല്ല ഓഡിയോ സന്ദേശത്തില്‍ അഭ്യര്‍ത്ഥിച്ചു.
ശനിയാഴ്ച രാത്രിയാണ് സുഡാനില്‍ സൈന്യവും അര്‍ധസൈന്യവും തമ്മിലുള്ള സംഘര്‍ഷത്തിനിടെ കണ്ണൂര്‍ ആലക്കോട് നെല്ലിപ്പാറ സ്വദേശിയും വിമുക്തഭടനുമായ ആല്‍ബര്‍ട്ട് അഗസ്റ്റിന്‍ വെടിയേറ്റ് മരിച്ചത്. സുഡാനില്‍ സെക്യൂരിറ്റി മാനേജറായി ജോലി ചെയ്ത് വരികയായിരുന്നു. ജനല്‍ വഴിയാണ് ആല്‍ബര്‍ട്ടിന് വെടിയേറ്റതെന്നാണ് റിപ്പോര്‍ട്ട്.
നിലവില്‍ ഏറ്റുമുട്ടല്‍ തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യക്കാരോട് വീടിനുള്ളില്‍ തന്നെ തുടരാന്‍ എംബസി നിര്‍ദ്ദേശിച്ചിരിക്കുകയാണ്. സുഡാനിന്റെ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ വെടിവെപ്പ് തുടരുന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ എംബസിയുടെ നിര്‍ദ്ദേശം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here