മെഡിറ്ററേനിയന്‍ കടലില്‍ ഒരു കൂട്ടം കില്ലര്‍ തിമിംഗലങ്ങളുടെ പിടിയില്‍ നിന്നും തലനാരിടയ്ക്ക് രക്ഷപ്പെട്ട് ഒരു പായിക്കപ്പല്‍ സംഘം. രണ്ടു മണിക്കൂറോളമാണ് ഇവയുടെ ആക്രമണം ഉണ്ടായത്. 128000 ഡോളര്‍ മൂല്യമുള്ള പായിക്കപ്പല്‍ കടലില്‍ മുങ്ങി.
പോര്‍ച്ചുഗലില്‍ നിന്നും ഗ്രീസിലേക്കുള്ള യാത്രയിലായിരുന്നു കപ്പല്‍. 59കാരനായ റോബര്‍ട്ട് പോവെല്ലും കൂട്ടരുമാണ് പായിക്കപ്പലിലുണ്ടായിരുന്നത്.
യാത്ര ആരംഭിച്ച രാത്രി 8 മണിയോടെയാണ് കൂട്ടമായി തിമിംഗലങ്ങള്‍ പായിക്കപ്പലിനെ ആക്രമിച്ചത്. 39 അടി നീളമുള്ള കപ്പലിനെ തലങ്ങും വിലങ്ങും ആക്രമിക്കുന്ന രീതിയാണ് ഇവ നടത്തിയതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബോട്ടിനെ വട്ടമിട്ട് ഇവ ചുറ്റുന്ന കാഴ്ചയാണ് താന്‍ കണ്ടതെന്ന് റോബര്‍ട്ട് പറയുന്നു. ആക്രമണത്തിന് ഒരുങ്ങി നില്‍ക്കുന്ന ചെന്നായയോടാണ് അദ്ദേഹം ഇവയെ ഉപമിച്ചിരിക്കുന്നത്.
ALSO READ: ഇന്ത്യാ സിമന്‍റ്സ് ഓഹരികൾ അൾട്രാടെക്ക് വാങ്ങുന്നു; ചെന്നൈ സൂപ്പർകിങ്സിന്‍റെ ഉടമസ്ഥാവകാശം ഇനി ആർക്ക്?
പതിനഞ്ചോളം തവണ ശക്തമായ ഇടിയാണ് കപ്പലിനേറ്റത്. പിന്നീട് ഇവ ഒറ്റയ്‌ക്കൊറ്റയ്ക്കായി ആക്രമണം. ഇവയുടെ വലയത്തില്‍ നിന്നും രക്ഷപ്പെടാന്‍ കപ്പല്‍ സംഘം ശ്രമിച്ചെങ്കിലും നടന്നില്ല. എന്നാല്‍ കപ്പല്‍ മുങ്ങുമെന്ന് ഉറപ്പായി നിമിഷങ്ങള്‍ക്കുള്ളില്‍ അവിടെ എത്തിയ സ്പാനിഷ് റിക്കവറി ക്രാഫ്റ്റാണ് പായിക്കപ്പലിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയത്. ശേഷം 130 അടി താഴ്ചയിലേക്ക് കപ്പല്‍ മുങ്ങിതാണു എന്നാണ് റിപ്പോര്‍ട്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here