കിട്ടുണ്ണിയേട്ടാ ഇതുവരെ ശരിയല്ലേ? എന്നാൽ അല്ല! സത്യമെന്ത്?

kilukkam

ഏറെ ആകാംഷയോടെയാണ് തിരുവോണം ബംപർ ഭാഗ്യശാലിക്കായി ഏവരും കാത്തിരുന്നത്. നറുക്കെടുപ്പ് കഴിഞ്ഞ് ഭാഗ്യശാലിയെ കണ്ടെത്തിയിരിക്കുകയാണ്. കർണാടകയിലെ പാണ്ഡ്യപുര സ്വദേശി അൽത്താഫിനാണ് ഇത്തവണത്തെ ഓണം ബംമ്പറടിച്ചത്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ അടക്കം വൈറലാകുന്നത് ഇത്തവണ 25 കോടി ലഭിച്ച നമ്പറിനെ കുറിച്ചാണ്. കിലുക്കം സിനിമയിലെ കിട്ടുണ്ണിയേട്ടനെ പറ്റിക്കാൻ പറഞ്ഞ അതെ നമ്പറിനാണ് ഭാഗ്യം ലഭിച്ചത് എന്നാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ പറയുന്നത്. വീഡിയോയിലെ വോയ്‌സിൽ പറയുന്നതും അതേനമ്പർ. എന്നാൽ ഇത് തികച്ചും തെറ്റാണ്. എഐ വഴി നിർമിച്ച വീഡിയോ ആണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. വോയിസ് എഡിറ്റ് ചെയ്താണ് ഈ സിനിമയിലെ വീഡിയോ ഇപ്പോൾ പ്രചരിക്കുന്നത്.

ALSO READ: കാത്തിരുന്ന ഭാഗ്യശാലി കാണാമറയത്ത്‌; ആളുകൾ പൊതിഞ്ഞ്‌ എൻ ജി ആർ ലോട്ടറീസ്‌

ഇത്തവണ ഒന്നാം സമ്മാനം അടിച്ച ലോട്ടറി നമ്പർ ടി ജി 434222 നമ്പർ ആണ്. കിലുക്കം സിനിമയിൽ രേവതി ഇന്നസെന്റിനോട് പറയുന്ന ലോട്ടറി നമ്പർ കെ എൽ 72078431 ആണ്. സിനിമയിലെ ഈ രംഗം ഒന്നുടെ കണ്ടാൽ ഇത് മനസിലാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News