ചരിത്രം സൃഷ്ടിച്ച് ഓവലില്‍ നടന്ന ശ്രീലങ്ക-ന്യൂസിലന്‍ഡ് രണ്ടാം ട്വന്റി20 മത്സരം. മത്സരം നിയന്ത്രിച്ച അംപയറാണ് ചരിത്രത്തില്‍ ഇടം നേടിയിരിക്കുന്നത്. പുരുഷ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിത എന്ന പേരില്‍ റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടിയിരിക്കുകയാണ് ന്യൂസിലന്‍ഡുകാരിയായ കിം കോട്ടണ്‍.
മറ്റൊരു ന്യൂസിലന്‍ഡ് അമ്പയര്‍ വെയ്ന്‍ നൈറ്റ്‌സിനൊപ്പമാണ് കിം മത്സരം നിയന്ത്രിച്ചത്.ക്രിക്കറ്റിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ ആദ്യമായി പുരുഷ അന്താരാഷ്ട്ര മത്സരം നിയന്ത്രിക്കുക എന്ന നേട്ടത്തിനുടമയായ കിമ്മിനെ ഐസിസി അഭിനന്ദിച്ചു. നേട്ടം അഭിമാനകരമാണെന്നും ഐസിസി ട്വീറ്ററില്‍ കുറിച്ചു. വനിതകള്‍ക്ക് ആദ്യമായി വോട്ടവകാശം നല്‍കിയ ന്യൂസിലന്‍ഡില്‍ തന്നെയാണ് ആദ്യ വനിത പുരുഷ അന്താരാഷ്ട്ര മത്സരം നിയന്ത്രിച്ചത് എന്നതും മറ്റൊരു കൗതുകമായി.
രണ്ടാം ട്വന്റി 20യില്‍ ന്യൂസിലന്‍ഡ് ശ്രീലങ്കയെ പരാജയപ്പെടുത്തി. ശ്രീലങ്ക ഉയര്‍ത്തിയ 142 റണ്‍സ് വിജയലക്ഷ്യം ന്യൂസിലന്‍ഡ് 14.4 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു. നിലവില്‍ മൂന്ന് മത്സരങ്ങളുടെ പരമ്പര 1-1ന് സമനിലയിലാണ്. സമനിലയില്‍ അവസാനിച്ച ആദ്യ മത്സരത്തില്‍ സൂപ്പര്‍ ഓവറില്‍ ശ്രീലങ്ക വിജയം നേടിയിരുന്നു. ഏപ്രില്‍ 8ന് ക്യൂന്‍സ് ടൗണിലാണ് പരമ്പരയിലെ അവസാന ട്വന്റി 20 മത്സരം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here